മലപ്പുറം ഈസ്റ്റ് ജില്ലാ സര്‍ഗോത്സവ് കൊണ്ടോട്ടി മണ്ഡലം ചാമ്പ്യന്മാരായി
മലപ്പുറം ഈസ്റ്റ് ജില്ല സര്‍ഗോത്സവ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സറീന ഹസീബ് ട്രോഫി സമ്മാനിക്കുന്നു
അരീക്കോട്: സി ഐ ഇ ആറും എം എസ് എമ്മും സംയുക്തമായി രണ്ടു ദിവസങ്ങളിലായി കുനിയില്‍ അന്വാര് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ജില്ലാ സര്‍ഗോത്സവ് സമാപിച്ചു. അഞ്ച് വേദികളില്‍ 91 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ 1100 പ്രതിഭകള്‍ മാറ്റുരച്ചു. 338 പോയിന്റ് നേടി കൊണ്ടോട്ടി മണ്ഡലം ഒന്നാം സ്ഥാനവും 324 പോയിന്റ് നേടി നിലമ്പൂര്‍ മണ്ഡലം രണ്ടാം സ്ഥാനവും 291 പോയിന്റ് നേടി എടവണ്ണ മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. എം എസ് എം ജില്ലാ പ്രസിഡന്റ് ഡോ. സി എ ഉസാമ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി വി ടി ഹംസ, സി ഐ ഇ ആര് ജില്ലാ കണ്‍വീനര്‍ എം കെ ബഷീര്‍, എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍, ജില്ലാ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, ഫഹീം പുളിക്കല്‍, എം ജി എം സ്റ്റുഡന്റ്സ് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്നിദ പുളിക്കല്‍, ലത്തീഫ് മംഗലശ്ശേരി, ശാക്കിര്‍ബാബു കുനിയില്‍, അലി അഷ്റഫ് പുളിക്കല്‍, ഗഫൂര്‍ കുറുമാടന്‍, പി പി റംല ബീഗം, ശഹര്ബാന് മുതുവല്ലൂര്‍ സംസാരിച്ചു.
