മന്ത്രവാദ തട്ടിപ്പ് നിയമനിര്‍മാണം അനിവാര്യം: കെ എന്‍ എം
പുത്തനത്താണി: മന്ത്രവാദക്കൊലകളും ആത്മീയ ചികിത്സ തട്ടിപ്പുകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് കര്‍ശനമായ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് കെ.എന്‍ എം മലപ്പുറം (വെസ്റ്റ്) ജില്ലാ ബഹുജനസംഗമം ആവശ്യപ്പെട്ടു. പുത്തനത്താണിയില്‍ നടന്ന സംഗമം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. മഹല്ലുകള്‍, ചര്‍ച്ചുകള്‍, ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ ശക്തമായ ബോധവല്‍കരണത്തിന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രഭാഷണം നടത്തി. സി പി ഉമര്‍ സുല്ലമി, ആബിദ് മദനി, മൊയ്തീന്‍ സുല്ലമി, മൂസക്കുട്ടി മദനി, ശിഹാബുദ്ദീന്‍ അന്‍സാരി, സുഹൈല്‍ സാബിര്‍, എ കെ എം എ മജീദ്, അസീസ് തിരൂരങ്ങാടി, ഷരീഫ് കോട്ടക്കല്‍, തസ്‌ലീന കുഴിപ്പുറം പ്രസംഗിച്ചു.