14 Tuesday
July 2026
2026 July 14
1448 Mouharrem 28

മത നിരാസവും രാഷ്ട്രീയ അരാജകത്വവും  സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കും:  ഐ എസ് എം യൂത്ത് സമ്മിറ്റ്

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ അവാര്‍ഡുകള്‍ കെ എന്‍ എം ജില്ല സെക്രട്ടറി ടി ആബിദ് മദനി കൈമാറുന്നു.
തിരൂര്‍: ധാര്‍മ്മിക സൂഹത്തെ വാര്‍ത്തെടുക്കാന്‍ ഉത്തമ പൗരന്മാരെ കാലം ആവശ്യപ്പെടുന്നുണ്ടെന്നും മതനിരാസവും രാഷ്ട്രീയ അരാജകത്വവും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഐ എസ് എം മലപ്പും വെസ്റ്റ് ജില്ലാ സമിതി തിരുരില്‍ സംഘടിപ്പിച്ച യൂത്ത്‌സമ്മിറ്റ് ആവശ്യപ്പെട്ടു. തിരുര്‍ ജെ എം ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത്‌സമ്മിറ്റ് സംസ്ഥാന സെക്രട്ടറി ഷരീഫ് പാറയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐ വി അബ്ദുല്‍ജലീല്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് കുറ്റിയാടി പ്രഭാഷണം നടത്തി. വിവിധ മേഖലയില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു. ആബിദ്മദനി, കരീം കെ പുരം, ഷാനവാസ് പവന്നൂര്‍, ടി കെ എന്‍ നാസര്‍, ഷഹീര്‍ വെട്ടം, എ പി റാഫി, ഹഖ് വെട്ടം, റഫീഖ് ചങ്ങരംകുളം, ഖയ്യും കുറ്റിപ്പുറം, ഷരീഫ് കോട്ടക്കല്‍, സി എം സി യാസര്‍ അറഫാത്ത്, യൂനുസ് മയ്യേരി, കോയ വേങ്ങര, കലാം ചേളാരി, സമീര്‍ ലേവീട്ടില്‍, നസീര്‍ പരപ്പനങ്ങാടി, നദീര്‍ പൊന്നാനി, ലത്തീഫ് ചുഴലി പ്രസംഗിച്ചു.
Back to Top