15 Wednesday
July 2026
2026 July 15
1448 Mouharrem 29

മതേതര വോട്ടുകള്‍ക്ക്  ഏകീകരണമുണ്ടാകണം: കെ എന്‍ എം 

കണ്ണൂര്‍: മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് വര്‍ഗീയ ശക്തികള്‍ക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കുമെന്നും മതേതരത്വം സംരക്ഷിക്കാന്‍ മതേതര വോട്ടുകള്‍ക്ക് ഏകീകരണമുണ്ടാകണമെന്നും  കെ എന്‍ എം  (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ഏകാധിപത്യ പ്രവണതയും വിഭാഗീയ പ്രവര്‍ത്തനങ്ങളും ഒരിക്കലും അന്തിമ വിജയത്തിലെത്തുകയില്ല. ജനാധിപത്യത്തില്‍ ഏകാധിപത്യ പ്രവണതക്ക് പ്രസക്തിയില്ല. സ്ത്രീ പള്ളിപ്രവേശം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിച്ചതിനെ സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. സ്ത്രീ പള്ളി പ്രവേശം ഇസ്‌ലാം അനുവദിച്ചതാണെന്നും ഇതിനെതിരെയുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സീനിയര്‍ വൈസ് പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, പ്രഫ. അബ്ദുല്‍ ജലീല്‍ ഒതായി, പി ടി പി മുസ്തഫ, അബ്ദുല്‍ഖാദര്‍ സുല്ലമി കടവത്തൂര്‍, പി സാദിഖ മാട്ടൂല്‍, റമീസ് പാറാല്‍, അശ്രഫ് മമ്പറം, ടി കെ സി അഹമ്മദ് കല്ലിക്കണ്ടി, കെ വി മശ്ഹൂദ് തലശ്ശേരി, ശഫീഖ് മമ്പറം, കെ സെയ്ദ് കക്കാട്, മുഹമ്മദ് കുഞ്ഞി പൂതപ്പാറ പ്രസംഗിച്ചു.
Back to Top