27 Saturday
July 2024
2024 July 27
1446 Mouharrem 20

ഭാഷാവിഷ്‌ക്കാരം – ശാസ്ത്രം; ഖുര്‍ആന്‍ ഡോ. ജാബിര്‍ അമാനി

ഇതര ജീവിവര്‍ഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തമാക്കുന്ന ഘടകം ധിഷണാവൈഭവവും ഭാഷയുടെ സഹായത്തോടെയുള്ള ആശയവിനിമയനിപുണിയുമാണ്. വാക്കുകളാവുന്ന ഭാഷാ സംജ്ഞകളെ വ്യാകരണവും ഭാഷാ വൈഭവവും ഉള്‍ക്കൊള്ളിച്ച് ആവിഷ്‌ക്കരിക്കുന്നതാണ് മനുഷ്യന്റെ ആശയവിനിമയങ്ങളുടെ പ്രത്യേകതയും വ്യതിരിക്തതയും. സ്വന്തമായ ബൗദ്ധിക വ്യവഹാരങ്ങള്‍ക്കും യുക്തി, സാഹിത്യാവിഷ്‌ക്കാരങ്ങള്‍ക്കും മനസ്സ് പാകപ്പെടുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ക്കുപോലും ആശയാവിഷ്‌ക്കാരങ്ങള്‍ സാധ്യമാണ് എന്നത് അത്യത്ഭുതകരമാണ്. മനുഷ്യനോട് ആകാരത്തില്‍ സാമ്യമുള്ള വാനരവര്‍ഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ ‘ഭാഷാ പ്രപഞ്ച’ത്തെക്കുറിച്ച് സങ്കീര്‍ണമായ അറിവുകള്‍ നല്‍കുന്നുണ്ട്. കേവലമായ ശബ്ദവിനിമയം മാത്രമല്ല, മനുഷ്യ സംസാരം. സംസ്‌കാരങ്ങളെ തലമുറകളിലൂടെ പ്രസരണം ചെയ്യാനും ജ്ഞാനാര്‍ജനം സാധ്യമാക്കാനും അപൂര്‍വ സിദ്ധികൂടിയാണത്.
വോണ്‍ ഹം ബോര്‍ട്ട് നിരീക്ഷിക്കുന്നത്, ‘മനുഷ്യന്‍ മനുഷ്യനാവുന്നത് സംസാര സിദ്ധിയിലൂടെയാണ്. ഇത് മനുഷ്യന് മാത്രമുള്ള സവിശേഷതകൂടിയാണ്’ (1) എന്നത്രേ.
ചിമ്പാന്‍സികളുടെ നാവില്‍ സവിശേഷ പേശികള്‍ ഇല്ലാത്തതിനാല്‍ അവയ്ക്ക് സംസാരിക്കാനാവില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കൃത്രിമമായ അവയവങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുപോലും ചിമ്പാന്‍സികള്‍ക്ക് സംസാരിക്കാന്‍ സാധ്യമായിട്ടില്ല. 1916ല്‍ ഒറാങ്ങ് ഉട്ടാങ്ങിലും ചിമ്പാന്‍സിയിലും ണഒ എലൃില ൈനടത്തിയ പരീക്ഷണങ്ങള്‍ ഇത് തെളിയിച്ചിട്ടുണ്ട്. എത്ര അനുകൂലസാഹചര്യങ്ങള്‍, ശാരീരികമായി പോലും സംവിധാനിക്കപ്പെട്ടാലും മനസ്സിന്റെയും തലച്ചോറിന്റെയും സാന്നിധ്യം അനിവാര്യമാണെന്ന കണ്ടെത്തലിലാണ് ശാസ്ത്രം എത്തിച്ചേര്‍ന്നിട്ടുള്ളത്.
ആഎ സ്‌കിന്നറുടെ കണ്ടെത്തലനുസരിച്ച് നിര്‍ണിതമായ ബോധനരീതികളിലൂടെ മാത്രമേ മനുഷ്യന് ഭാഷ സ്വായത്തമാക്കാനാവൂവെന്ന വാദത്തെ ഭാഷാ ശാസ്ത്രജ്ഞനായ നോം ചോംസ്‌കി എതിര്‍ത്തിട്ടുമുണ്ട്. ഭാഷാ രൂപീകരണവും അതുവഴിയുള്ള ആശയവിനിമയവും ആര്‍ജിതകഴിവ് എന്നതിനപ്പുറം ജൈവവരദാനം(instinct) എന്ന നിരീക്ഷണത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.
ഭാഷാ ആവിഷ്‌ക്കാരവും എഴുത്തും
ഭാഷാ ആവിഷ്‌ക്കാരങ്ങള്‍ക്കാവശ്യമായ ശാരീരിക സന്തുലിതാവസ്ഥയും മനുഷ്യന്റെ വ്യതിരിക്തതയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കൈ. എഴുത്തുവഴിയാണ് ലോകം ഭാഷാ വിപ്ലവങ്ങള്‍കക് കവാടം തുറക്കുന്നത്. കാലഘട്ടങ്ങളുടെ സാങ്കേതികത വ്യത്യാസമുണ്ടെങ്കിലും തൂലികയുടെ സാന്നിധ്യം അമൂല്യവും അമാനുഷികവുമാണ്. ചിമ്പാന്‍സികള്‍ മനുഷ്യ കൈകളോട് ഏറെക്കുറെ ആകാര സാമ്യം ഉണ്ടെങ്കിലും കൈ വിരലുകളുടെ ക്രമീകരണവും അസ്ഥി വിന്യാസ വ്യത്യാസവുംകൊണ്ടുതന്നെ മനുഷ്യനെപ്പോലെ പേന പിടിക്കാന്‍ അവയ്ക്ക് സാധ്യമല്ല.
മനുഷ്യകരങ്ങളുടെയും കൈ വിരലുകളുടെയും ചലനാത്മകതയും പ്രവര്‍ത്തനങ്ങളുടെ ഏകോപന സംവിധാനവും അത്യത്ഭുതകരമാണ്. കത്തിയും പേനയും ദൗത്യനിര്‍വഹണം മാറാതെ ഉപയോഗിക്കാന്‍ മനുഷ്യന് ഒരേ അവയവങ്ങള്‍ വഴി ഒരേസമയം സാധ്യമാവുന്നത് എങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് ഭാഷാപ്രപഞ്ചത്തെയും ആശയ വിനിമയ സങ്കേതങ്ങളെയും സ്വാംശീകരിക്കത്തക്കവിധമുള്ള സൃഷ്ടി വൈഭവം തിരിച്ചറിയാനാവുന്നത്. കൈകളുടെ ധര്‍മനിര്‍വഹണത്തിന് ഏറ്റവുമധികം സഹായകമാകുന്നത് വിരലുകളുടെ സാന്നിധ്യമാണ് .ഇതര ജീവജാലങ്ങള്‍ക്ക് വിരലുകള്‍ കാണാമെങ്കിലും അവയുടെ ശരീരത്തിലെ വിന്യാസവും ക്രമീകരണവും സാധാരണ ചലനവും ജോലികള്‍ക്കാവശ്യമായ തരത്തില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ കൈ കൊണ്ട് ചെയ്യുന്ന പല പ്രവൃത്തികളും ഇതരജീവജാലങ്ങള്‍ക്ക് സാധ്യമല്ല. ഉദാഹരണമായി, സൂചിയില്‍ നൂല്‍കോര്‍ക്കുക. പേന പിടിക്കുക, കയറില്‍ കെട്ടിടുക, ഓറഞ്ചിന്റെ തൊലി കളയുക തുടങ്ങിയവ. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ശരീര ശാസ്ത്രജ്ഞന്‍ ഹാലന്‍ (എ.ഡി 130-201) ആണ് ഈ വൈവിധ്യങ്ങളെക്കുറിച്ച് ആദ്യപഠനങ്ങള്‍ പുറത്തുവിടുന്നത്. 58 വ്യത്യസ്ത ചലനങ്ങള്‍ക്ക് സാധ്യമാകുന്ന മനുഷ്യന്റെ കയ്യിലെ 45 ശതമാനം ജോലിയും നിര്‍വഹിക്കുന്നത് തള്ളവിരലാണ്. തള്ളവിരലും മനുഷ്യമസ്തിഷ്‌കത്തിലെ മോട്ടോര്‍ കോര്‍ട്ടസുമായുള്ള ബന്ധം അത്യത്ഭുതകരമാണ്. കേവലം ഒരു അവയവം എന്ന നിലയ്ക്ക് കൈ, കൈവിരലുകളുടെ സാന്നിധ്യംകൊണ്ടുമാത്രം നിര്‍വഹിക്കപ്പെടാവുന്ന അനന്യമായ ഒരു പ്രക്രിയയല്ല എഴുത്തുവിദ്യ. മനസ്സും മസ്തിഷ്‌ക്കവും കൃത്യമായ അളവില്‍ ദൈവസാന്നിധ്യമുണ്ടായാല്‍ മാത്രമേ എഴുത്ത് ഒരു ആശയാവിഷ്‌ക്കാരം എന്ന നിലയില്‍ രൂപപ്പെടുകയുള്ളൂ. അത് സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവം വ്യക്തമാക്കുകകൂടി ചെയ്യുന്നുണ്ട്. ‘അവനത്രെ പേനകൊണ്ട് (എഴുതാന്‍) പഠിപ്പിച്ചവന്‍ (96:4). സാമൂഹ്യ സാംസ്‌കാരികരംഗത്തെ ഭാഷാ വിനിമയങ്ങളുടെ മുഖ്യ അവലംബമായി വര്‍ത്തിക്കുന്നത് തള്ളവിരലിന്റെ സാന്നിധ്യമാണ്. ആദിമ മനുഷ്യന്‍ മുതല്‍ ഇന്നുവരെയുള്ള വളര്‍ച്ചയുടെ പിന്നിലെ വിപ്ലവകരമായ സാന്നിധ്യമാണ് മനുഷ്യന്റെ തള്ളവിരല്‍.
മനുഷ്യ ശരീരത്തിന്റെ ചലനക്രമങ്ങള്‍ക്കനുസൃതമായി ഉപകരണങ്ങളും മനുഷ്യന്‍ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍, ചെരുപ്പ്, കണ്ണട തുടങ്ങിയവ ഉദാഹരണമാണ്. ഈ ഉപകരണങ്ങളില്‍ ആധുനികവും പൗരാണികവുമായ കണ്ടെത്തലുകളിലും വികസനങ്ങളിലും ഏറെക്കുറെ സമാനത പുലര്‍ത്തുന്നതാണ് പേനയുടെ ഉത്ഭവം. മുളംതണ്ടുകള്‍, ബ്രഷ് രൂപമുള്ള ഇലകള്‍, തൂവലുകള്‍, മരച്ചീളുകള്‍ തുടങ്ങിയ പൗരാണിക രൂപങ്ങളുടെ ശാസ്ത്രീയരൂപമാറ്റം മാത്രമേ ആധുനിക പേനകള്‍ക്ക് കാണാനാവുകയുള്ളൂ. കൂര്‍ത്ത ലോഹാഗ്രമുള്ള നാരായവും എഴുത്തുപലകയുമുപയോഗിച്ചിരുന്ന ചരിത്രം എഡി 79ല്‍ കാണാം.  കാലമസ് എന്ന ലാറ്റിന്‍ പദമോ കലമോസ് എന്ന ഗ്രീക്ക് പദമോ ക്വലം എന്ന അറബി പദമോ പരസ്പം കൊള്ളക്കൊടുക്കല്‍ പകര്‍ന്നവയാണ്.
ജലി എന്ന പദം തൂവല്‍ എന്ന അര്‍ഥമുള്ള ുലിിമയില്‍ നിന്നുള്ളതാണെന്ന് ഭാഷാ വിശാരദര്‍ കണ്ടെത്തിയിട്ടുണ്ട്. 1780ല്‍ സാമുവല്‍ ഹാരിസണ്‍ സ്റ്റീല്‍ പേന നിര്‍മിച്ചതും 1809ല്‍ ജോസഫ് ബ്രഹ്മ ഇന്നു കാണുന്ന നിബ്ബുള്ള മഷി പുരട്ടുന്ന പേനകള്‍ ഉപയോഗിച്ചതും 1884ല്‍ ഇ ഇ വാട്ടര്‍മാന്‍ ന്യൂയോര്‍ക്കില്‍ മഷി സംഭരിച്ചുവെക്കാവുന്ന പേനകള്‍ ഉപയോഗിച്ചതും ചരിത്രത്തില്‍ കാണാം.
ആശയവിനിമയങ്ങളുടെ സംരക്ഷിതരൂപവും ആര്‍ജിതജ്ഞാനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട രൂപവുമാണ് പുസ്തകങ്ങള്‍. എഴുത്ത് വിദ്യയുടെ അനന്ത സാധ്യതകളുടെ ഉല്പന്നമാണ് ബുക്കുകള്‍. പേപ്പറുകളിലേക്ക് പകര്‍ത്തപ്പെട്ട ആശയങ്ങളുടെ അക്ഷരക്കൂട്ടങ്ങള്‍ അടുക്കുവെച്ചതാണ് ഗ്രന്ഥങ്ങള്‍. എഴുത്തെന്ന മനുഷ്യ സവിശേഷതയുടെ അതിനൂതന രൂപങ്ങളായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലോകത്ത് വിന്യസിക്കപ്പെടുമ്പോഴും ‘ഗ്രന്ഥങ്ങളുടെ’ സാര്‍വകാലീനത ഇരുളടയുന്നില്ല. ആശയങ്ങളുടെ സംവേദനങ്ങള്‍ക്കും സംരക്ഷണങ്ങള്‍ക്കും ഡിജിറ്റല്‍  സംവിധാനങ്ങള്‍ ലോകത്ത് വിന്യസിക്കപ്പെടുമ്പോഴും ഗ്രന്ഥങ്ങളുടെ സാര്‍വകാലീനത ഇരുളടയുന്നില്ല. ആശയങ്ങളുടെ സംവേദനങ്ങള്‍ക്കും സംരക്ഷണങ്ങള്‍ക്കും ഡിജിറ്റല്‍സങ്കേതങ്ങള്‍ വര്‍ധിച്ച അളവില്‍ മനുഷ്യന്‍ അവലംബിച്ചിട്ടുണ്ടെങ്കിലും പുസ്തകങ്ങള്‍ മരിക്കുന്നില്ല. എഴുത്തിന്റെ പൗരാണിക രൂപങ്ങള്‍ മാറിമറിയുമ്പോഴും പേനയും എഴുത്തും അമരമായി നിലനില്ക്കുകയാണ്.
കുട്ടികളുടെ ഭാഷാ ആര്‍ജനത്തെക്കുറിച്ച് വിദഗ്ധമായ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഗുണപരമായ ക്ഷയിച്ചതും (qualitatively degenerate) തുച്ഛമായ അളവിലുള്ളതുമായ  വിവരങ്ങളില്‍ നിന്നാണ് വളരെക്കുറഞ്ഞ സമയംകൊണ്ട് കുട്ടി വളരുന്നത്. ഇത് പഠനങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചിട്ടുണ്ട്. ഭാഷാ ആര്‍ജന പഠനങ്ങള്‍  (quantitavive meagre) ഈ രംഗം തെളിയിക്കുന്നു. ചോംസ്‌കിയുടെ കണ്ടെത്തലുകള്‍ ഇപ്രകാരമാണ്: “Human beings are innately endowed with a system of richly structured linguistic knowledge, which guide the inphants in analizing incoming stimuli (Chomsky 1959) ”കുട്ടികള്‍ക്ക് ചില കാര്യങ്ങള്‍ മുന്‍പ് അറിയാം. ഈ അറിവിനെക്കുറിച്ച് ചരിത്രത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്ലാറ്റോ, അരിസ്റ്റോട്ടില്‍, കാന്റ് പഠനങ്ങളില്‍ ഇത് കാണാം. 1994ല്‍ പുറത്തിറങ്ങിയ “The language instinct (Steven pintor) ചോംസ്‌കിയുടെ അഭിപ്രായത്തെ പിന്തുണക്കുന്നുണ്ട്. അനുഭവ നിരപേക്ഷ അറിവ് (a priori knowledge) എന്നാണ് ഇത് വിശകലനം ചെയ് തിട്ടുള്ളത്. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ‘വ അല്ലമല്‍ ഇന്‍സാന മാലം യഅ്‌ലം’ (96:5) എന്ന വചനം മനുഷ്യരില്‍ ഉള്ള ( Pre installed knowledge) എന്ന നിലയില്‍ പഠനം നടത്തിയിട്ടുള്ള സാമൂഹ്യ മതപണ്ഡിതര്‍ ഉണ്ട്. ഒരേ നാട്ടില്‍ ജനിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന മാതാപിതാക്കളുടെ സന്താനങ്ങള്‍ അവരവരുടെ മാതൃഭാഷ വിനിമയം ചെയ്യാന്‍ സാധ്യമാകുന്നത് ഇത്തരം നേരത്തെ സംവിധാനിച്ച സിസ്റ്റം മനുഷ്യരില്‍ ഉള്ളതുകൊണ്ടാണ്.
ഖുര്‍ആന്‍ ഈ തത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ‘അല്ലമല്‍ ഇന്‍സാന മാലം യഅ്‌ലം’ (96:5). മനുഷ്യ മസ്തിഷ്‌കത്തില്‍ വാക്കുകളുടെ ഒരു ശേഖരമുണ്ട്. (Laxical entries of or for words). ലെക്‌സിക്കോണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് മനുഷ്യന്‍ ഭാഷ ഉപയോഗിക്കുന്നത് എന്ന് ബയോ ലിംഗ്വിസ്റ്റിക് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ആശയതലത്തിലേക്ക് വെളിച്ചംവീശി ഖുര്‍ആന്‍ സൂചിപ്പിക്കുന്ന ഒരു ഭാഗമാണ്. ‘വ അല്ലമ ആദമല്‍ അസ്മാഅ കുല്ലഹാ’ (2:31) എന്ന വാക്ക്. മനുഷ്യനില്‍ ആദ്യത്തെ ശബ്ദമായി പുറത്തുവരുന്ന ഭാഷാ പ്രയോഗം ക്രിയകളല്ല, നാമങ്ങളാണ് എന്നാണ് പഠനങ്ങള്‍, പ്രായോഗിക അനുഭവങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. മനുഷ്യാരംഭം മുതല്‍ നിവേശിതമായ ഈ അംശം ലോകാവസാനം വരെയുള്ള മനുഷ്യസമൂഹങ്ങളിലേക്ക് വ്യാപരിക്കുന്നു എന്ന് ബോധ്യമാകുന്നു. മനുഷ്യന്റെ ആദ്യരൂപത്തിന്റെ ജ്ഞാനസ്രോതസ്സുകള്‍ തന്നെയാണ് ഇന്നുവരെയുള്ള മനുഷ്യരിലും കാണാന്‍ സാധ്യമാവുന്നത്. ഇതൊരു ജനിതക കൈമാറ്റമെന്ന് വൈദ്യശാസ്ത്രം ബോധ്യപ്പെടുത്തുന്നുണ്ട്.
‘”Unless the mind already possess the basic principles,no amount of evidence could provide them to learn this property of language” – chomsky
ഭാഷാജ്ഞാനത്തെയും ആര്‍ജന കഴിവിനെയും സ്വാധീനിക്കാവുന്ന ഒരു ഹാര്‍ഡ്‌വെയര്‍ ശിശുക്കളില്‍ ജന്മനാ രൂപപ്പെട്ടിട്ടുണ്ടാവുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആശയ വിനിമയ വിവരണാത്മക കഴിവും മനുഷ്യന്റെ സവിശേഷതയാണ് (വി.ഖു 55:4). മനുഷ്യനെ സൃഷ്ടിക്കുകയും അവന് വിവരണം പഠിപ്പിക്കുകയും ചെയ്തു. മനുഷ്യന്‍ ഈ സവിശേഷ അസ്തിത്വം തിരിച്ചറിയുമ്പോഴാണ് വ്യക്തിത്വം വീണ്ടെടുക്കാനാവുക.
Ref:1. Arthur V custance, is man an animal? Doorw-ay publications,
Brockville, 1988 Page 60
2. W H Furnerss observations on the mentali-ty of chimpanzee
and orangutan proceedings of American philosophical
society, 55 1916, Page 281-284
3. Lieberman, P H etal vocal treat Limitations on the vocal
repertoires of Rhesm monkeys and other non human primates
science 164 (1969) P 11.87
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x