ബീരാന്‍കുട്ടി ഹാജി
ചെറുവാടി: പ്രദേശത്തെ മുജാഹിദ് കാരണവര്‍ ചെറുവാടി പുത്തലത്ത് പാറപ്പുറത്ത് ബീരാന്‍കുട്ടി ഹാജി (78) നിര്യാതനായി. പുളിക്കല്‍ മദീനത്തുല്‍ ഉലും അറബിക്കോളജില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തൗഹീദി പ്രബോധന രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഫൗസിയ, ഹസീന, ശബ്‌ന, റസിയ, മഹ്‌റുഫ്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
നസീര്‍ ചെറുവാടി