1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ബാബരി മസ്ജിദ്: മുസ്‌ലിം നിലപാട് മാതൃകാപരം: ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

മുട്ടില്‍: രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി പ്രസ്താവത്തില്‍ അതൃപ്തരാണെങ്കിലും സാമുദായിക സൗഹാര്‍ദ്ദം പുലര്‍ന്നുകാണാന്‍ സഹനത്തോടു കൂടി വിധിയെ അഭിമുഖീകരിച്ച മുസ്‌ലിംകള്‍ രാഷ്ട്രത്തിന് മാതൃകയാണെന്ന് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ് വ) വയനാട് ജില്ല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ എം സൈതലവി എഞ്ചിനീയര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, കെ എല്‍ പി ഹാരിസ്, എസ് അബ്ദുസ്സലീം അസ്ഹരി, കെ അബ്ദുസ്സലാം സ്വലാഹി, കെ ഹാസില്‍, വി സൈതലവി വടകര പ്രസംഗിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. പി കെ രഹിനാസിനെ ആദരിച്ചു.

Back to Top