ഫോണ്‍ സംഭാഷണ വിവാദം: യുക്രെയ്‌നിലെ യു എസ് ദൂതന്‍ രാജിവെച്ചു
പ്രസിഡന്റിന്റെ ടെലിഫോണ്‍ സംഭാഷണം വിവാദമായ സാഹചര്യത്തില്‍ യുക്രെയ്‌നിലെ യു എസ് പ്രത്യേക ദൂതന്‍ കര്‍ട് വോ ള്‍കര്‍ രാജി വെച്ചു.
രാഷ്ട്രീ യ എതിരാളിക്കെതിരെ നടപടിയെടുക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയില്‍ സമ്മര്‍ദം ചെലുത്തുന്ന ട്രംപിന്റെ ഫോണ്‍ സംഭാഷണം സി ഐ എ ഉദ്യോഗസ്ഥന്‍ വഴി പുറത്തുവന്നിരുന്നു. തുടര്‍ന്ന്, ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍.
രഹസ്യസംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുന്ന കോണ്‍ഗ്രസ് കമ്മിറ്റിക്കു മുമ്പാകെ വോള്‍ക്കര്‍ അടുത്താഴ്ച ഹാജരാകും. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുന്ന ജോ ബൈഡനും മകനുമെതിരെ നടപടിയെടുക്കാനാണ് ട്രംപ് സമ്മര്‍ദം ചെലുത്തിയത്. യുക്രെയ്‌നില്‍ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ നടത്തുന്ന കമ്പനിയെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും ക്രമക്കേട് കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് നടപടിയെടുക്കണമെന്നാവശ്യപ്പെട് ട് ട്രംപ് നേരിട്ട് രംഗത്തുവന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ട്രംപ് സെലന്‍സ്‌കിയുമായി സംഭാഷണം നടത്തിയത്.