6 Thursday
February 2025
2025 February 6
1446 Chabân 7

ഫലസ്ത്വീന്‍ തെരഞ്ഞെടുപ്പ് ഉടന്‍

2020 ലെ പാര്‍ലമെന്റ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനുള്ള ഉത്തരവ് പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഫലസ്തീന്‍ ലെജ്‌സ്ലേറ്റീവ് കൗണ്‍സിലിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 2006 ലാണ്. ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത് ഹമാസ് ആയിരുന്നെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവര്‍ ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നത് കൊണ്ട് ഫലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റായി മഹമൂദ് അബ്ബാസ് അധികാരമേല്‍ക്കുകയാണ്. ഹമാസും ഫലസ്തീന്‍ അതോറിറ്റിയില്‍ മേല്‍കയ്യുള്ള അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയും കടുത്ത അഭിപ്രായ വ്യത്യാസം വെച്ചുപുലര്‍ത്തുന്നവരാണ്. അതുകൊണ്ടാണ് പൊതുതെരഞ്ഞെടുപ്പ് ഇത്രയും കാലം വൈകാന്‍ കാരണം.
തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കള്‍ങ്ങള്‍ക്കായി അബ്ബാസ് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സെട്രല്‍ ഇലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹമാസ് ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പിനുള്ള അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

Back to Top