2 Monday
March 2026
2026 March 2
1447 Ramadân 13

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണം: എം ജി എം സൗത്ത് സോണ്‍

കായംകുളം: കേന്ദ്ര ഗവണ്‍മെന്റ് ഇന്ത്യയിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്ന പൗരത്വ ഭേദഗതിബില്‍ ഉടനടി പിന്‍വലിക്കണമെന്ന് കായംകുളം ഇസ്‌ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന എം ജി എം സൗത്ത്‌സോണ്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സഹല നസീര്‍ അധ്യക്ഷത വഹിച്ചു.
കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശരീഫ ടീച്ചര്‍, ഖദീജ കൊച്ചി, ജമീല ടീച്ചര്‍, സുബൈദ ടീച്ചര്‍, റൈഹാനത്ത് കൊല്ലം, റീനാ നുജൂം, സമീറ സമീര്‍, ഷംല ഹസീബ്, ഫര്‍ഹ കൊച്ചി, ത്വാഹിറ നവാസ്, സജ്‌ല നിയാസ്, അസ്മ പള്ളുരുത്തി, ഫിര്‍ദൗസ്, ഷമി ഇസ്സുദ്ദീന്‍, ഫസീല ഷിബിലി, ഷഹീല പ്രസംഗിച്ചു. കെ എന്‍ എം കൊല്ലം ജില്ലാ സെക്രട്ടറി സലീം കരുനാഗപ്പള്ളി ഉദ്‌ബോധനം നടത്തി.`

Back to Top