പൗരത്വ ഭേദഗതി നിയമം: പാട്ട് പാടി പ്രതിരോധം തീര്‍ത്ത് ഐ എസ് എം ഇശല്‍ സമരം
ഐ എസ് എം സംസ്ഥാന കമ്മറ്റി വൈലത്തൂരില്‍ സംഘടിപ്പിച്ച ഇശല്‍ സമരം
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈലത്തൂര്‍: ഭരണകൂട ഭീകരതയില്‍ അസ്തിത്വം നഷ്ടപ്പെടുന്ന പൗരന്റെ ജന്മാവകാശങ്ങള്ക്ക് വില കല്പ്പിക്കണമെന്നും ഫാസിസത്തിന്റെ പുതിയ രൂപങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുണ്ടെന്നും ഓര്‍മ്മപ്പെടുത്തി ഐ എസ് എം സംഘടിപ്പിച്ച ഇശല്‍ സമരം വേറിട്ടൊരനുഭവമായി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്നും രാജ്യത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഇശല്‍ സമരം അഭിപ്രായപ്പെട്ടു.
പൗരത്വം ജന്മാവകാശമാണ് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇശല്‍ സമരം ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ കന്മനം, ജാബിര്‍ സുലൈം, സലാം കല്പകഞ്ചേരി, കെ ജഫ്സല്, കബീര്‍ തിരൂര്‍, എ ബി അനന്താവൂര്‍ തുടങ്ങിയവര്‍ പാട്ടുപാടി പ്രതിഷേധം തീര്‍ത്തു. അബ്ദുല്‍കരീം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് പറവന്നൂര്‍, യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, ഐ വി അബ്ദുല്‍ജലീല്‍, റഫീഖ് നല്ലളം, റാഫി കുന്നുംപുറം, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം നേതൃത്വം നല്കി.
`
