പ്ലഷര്‍ ഹോമിന് തറക്കല്ലിട്ടു
തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റിയും ശബാബ് സെന്റര്‍ താനാളൂരും സംയുക്തമായി ചെമ്പ്രയില്‍ നിര്‍മിക്കുന്ന പ്ലഷര്‍ ഹോമിന്റെ തറക്കല്ലിടല്‍ കര്‍മ്മം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വ്വഹിച്ചു. സി എം സി മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, ട്രഷറര്‍ വി പി ഉമര്‍, മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ വെട്ടം, ശബാബ് സെന്റര്‍ ചെയര്‍മാന്‍ എന്‍ കെ മുസ്തഫ, കണ്‍വീനര്‍ വി പി ആബിദ്, പഞ്ചായത്ത് അംഗങ്ങളായ എം അബ്ദുറഹ്മാന്‍, ജസീന ഹാരിസ്, ഭാരവാഹികളായ പി കെ ബഷീര്‍, പി ശംസുദ്ദീന്‍, ആദം ചെമ്പ്ര, യു ദാവൂദ്, വി പി അഷ്‌റഫ്, തൊട്ടിയില്‍ ലത്തീഫ്, വി പി മനാഫ്, എം കെ മുനീര്‍, എം നാസര്‍ മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.