30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

പ്ലഷര്‍ഹോമിന് തറക്കല്ലിട്ടു

ആലുവയില്‍ നിര്‍മിക്കുന്ന ഐ എസ് എം പ്ലഷര്‍ഹോമിന് സി എം മൗലവി തറക്കല്ലിടുന്നു
ശ്രീമൂലനഗരം: കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിര്‍ധന കുടുംബത്തിന് ഐ എസ് എം ആലുവ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ പ്ലഷര്‍ഹോം പദ്ധതിയില്‍ വീട് നിര്‍മിക്കുന്നു. ആറു ലക്ഷം രൂപ ചെലവിട്ട് ജനകീയ പങ്കാളിത്വത്തോടെയാണ് വീട് നിര്‍മിക്കുന്നത്. കെ ജെ യു വൈ.പ്രസിഡന്റ് സി എം മൗലവി ശിലാസ്ഥാപനം നടത്തി. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ വി എച്ച് അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, ഐ എസ് എം ജില്ലാ സെക്രട്ടറി അയ്യൂബ് എടവനക്കാട്, ചൊവ്വര ചുള്ളിക്കാട്ട് ജമാഅത്ത് സെക്രട്ടറി എന്‍ ഇ ജലാല്‍, ഇ എം ജമാല്‍, കെ ബി ഖാദര്‍ കുഞ്ഞ്, പി എസ് ഷാജഹാന്‍, സുഹൈല്‍ ഇസ്്‌ലാഹി പ്രസംഗിച്ചു.
Back to Top