പ്രളയ ബാധിത പ്രദേശങ്ങളില്‍ സ്കൂള്‍കിറ്റുകള്‍ വിതരണം ചെയ്തു
എറണാകുളം ജില്ല എം എസ് എം സ്കൂള്‍കിറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം കുട്ടമശ്ശേരി ഗവ. ഹൈസ്കൂളില്‍ നടന്നപ്പോള്‍
ആലുവ: ആലുവ, പറവൂര്‍ മേഖലകളിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എം എസ് എം എറണാകുളം ജില്ലാ സമിതി സ്കൂള്‍കിറ്റ് വിതരണം ചെയ്തു. ‘ബാക് ടു സ്കൂള്‍’ കാമ്പയിനിലൂടെയാണ് കിറ്റുകള്‍ ശേഖരിച്ചത്. കുട്ടമ്മശ്ശേരി ഗവ. ഹൈസ്കൂള്‍ പ്രധാനാധ്യാപിക എസ് ജയശ്രീ ടീച്ചര്‍ക്ക് ജില്ലാ സെക്രട്ടറി സജ്ജാദ് ഫാറൂഖി കിറ്റുകള്‍ കൈമാറി. ജില്ലാ ട്രഷറര്‍ സുഹൈല്‍ ഇസ്ലാഹി, വിനോദ് മാസ്റ്റര്‍, പി ടി എ പ്രതിനിധി അബ്ദുല്‍ഗഫൂര്‍, ഹുസൈന് സ്വലാഹി, മുനീര്‍ ശ്രീമൂലനഗരം പങ്കെടുത്തു.
