1 Friday
May 2026
2026 May 1
1447 Dhoul-Qida 14

പ്രളയാനന്തര കേരളത്തിന്റെ  പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാകുക

ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച വിജ്ഞാന സായാഹ്നത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രഭാഷണം നടത്തുന്നു.
ജിദ്ദ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ നമ്മുടെതായ ഭാഗദേയം നിര്‍വ്വഹിക്കുക എന്നത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണെന്നും അത്തരത്തിലെ സാമൂഹിക ഇടപെടലുകള്‍ കേരളീയ സമൂഹത്തിന്റെ ഇഴയടുപ്പങ്ങളെ കൂടുതല്‍ സുദ്ധൃഢമാക്കുന്നു എന്നും ഡോ. ഐ പി അബ്ദുസ്സലാം പറഞ്ഞു. ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച വിജ്ഞാന സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വേണ്ടി സ്രഷ്ടാവിനാല്‍  നിയോഗിക്കപ്പെട്ടവരായാണ് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസി സമൂഹത്തെ പരിചയപ്പെടുത്തുന്നത്. ആരോഗ്യവും കുടുബവും സമ്പത്തും സമാധാനവും പ്രപഞ്ച നാഥന്റെ അനുഗ്രഹമാണെന്ന തിരിച്ചറിവ് മനുഷ്യനുണ്ടാകുമ്പോള്‍ സമൂഹത്തിന് വേണ്ടി ആവേശത്തോടെ അക്ഷീണം പരിശ്രമിക്കാന്‍ വിശ്വാസികള്‍ക്കാവുമെന്നും അദ്ദേഹം നിരീക്ഷിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രഭാഷണം നടത്തി. സെന്റര്‍ ജനറല്‍ സിക്രട്ടറി നൗഷാദ് കരിങ്ങനാട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം കോഴിക്കോട് നോര്‍ത്ത് ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് മദനി, സി മമ്മു കോട്ടക്കല്‍, സി എം ഉമര്‍, ജരീര്‍ വേങ്ങര പ്രസംഗിച്ചു.
Back to Top