1 Friday
May 2026
2026 May 1
1447 Dhoul-Qida 14

പൊതുജീവിതം ആരോപണങ്ങളുടെ  നിഴലിലാവുന്നത് ആപത്കരം- കെ എന്‍ എം

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ യു പി അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങരംകുളം: മത സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉന്നത പദവികള്‍ വഹിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും ആരോപണങ്ങളുടെ നിഴലിലാവുന്നത് സമൂഹത്തിന് ആപത്കരമായ സന്ദേശം നല്‍കുമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സഞ്ജീവ് ഭട്ടിന് നീതി നിഷേധിക്കപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് തീരാകളങ്കമായിരിക്കും. തുടര്‍ച്ചയായുള്ള നീതി നിഷേധങ്ങളിലും പീഡനപരമ്പരകളിലും കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. യു പി അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ സഹീര്‍ മാളിയേക്കലിനെ ആദരിച്ചു. പി കെ മൊയ്തീന്‍ സുല്ലമി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, ഇബ്‌റാഹീം അന്‍സാരി, മൂസക്കുട്ടി മദനി, ഹുസൈന്‍ കുറ്റൂര്‍, ഇ ഒ ഫൈസല്‍, ആബിദ് മദനി, നൗഫല്‍ പറവന്നൂര്‍, മജീദ് കണ്ണാടന്‍ പ്രസംഗിച്ചു.
Back to Top