പി ടി ഇസ്മാഇല്‍ മൗലവി
ചെങ്ങര: ഗവ. എല്‍ പി സ്‌കൂള്‍ മുന്‍ അറബി അധ്യാപകനും ചെങ്ങര അല്‍ മദ്‌റസത്തുസ്സലഫിയ്യ മുന്‍ പ്രധാനാധ്യാപകനുമായിരുന്ന കൊട്ടക്കോട്ടില്‍ പാട്ടത്തൊടിക ഇസ്മാഇല്‍ മൗലവി (62) നിര്യാതനായി. അധ്യാപക ജീവിതത്തിലെ തികഞ്ഞ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും അദ്ദേഹത്തെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപകനാക്കി മാറ്റി. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മദ്രസാധ്യാപനത്തില്‍ നിന്നും വിരമിക്കുകയായിരുന്നു. ഭാര്യ സുഹ്‌റ മഞ്ചേരി മൃഗാശുപത്രിയില്‍ വെറ്റിനറി അസിസ്റ്റന്റാണ്. മക്കള്‍ ലബീബ്, ബജീല്‍ സാദിഖ്, ജുമാന്‍ സഹീര്‍. പരേതന് അല്ലാഹു പാപമോചനവും സ്വര്‍ഗപ്രവേശവും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
എം മുജീബ്‌റഹ്മാന്‍ ചെങ്ങര