പി.എം ഫൗണ്ടേഷന്‍ ഫെലോഷിപ്പ് വിജയിയെ അനുമോദിച്ചു
ദോഹ: പി എം ഫൗണ്ടേഷന്‍ ആറു ജി സി സി രാജ്യങ്ങളിലായി 2017 ഒക്ടോബറില്‍ നടത്തിയ ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ വിജയിയായി തെരഞ്ഞെടുക്കപ്പെട്ട എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി സമീഹ തസ്‌നിയെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അനുമോദിച്ചു. റഷീദ് അലി, ആലിയ ദമ്പദികളുടെ മകളായ സമീഹ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി ഉപഹാരം സമര്‍പ്പിച്ചു.
