11 Wednesday
March 2026
2026 March 11
1447 Ramadân 22

പാലക്കല്‍ മൊയ്തീന്‍ ഹാജി – അനുസ്മരണം

സുഹെല്‍ സാബിര്‍ രണ്ടത്താണി


രണ്ടത്താണി: പ്രദേശത്തെ സജീവ ഇസ്‌ലാഹി പ്രവര്‍ത്തകന്‍ പാലക്കല്‍ മൊയ്തീന്‍ ഹാജി (66) നിര്യാതനായി. മര്‍ഹൂം അബ്ദുറഹ്മാന്‍ അന്‍സാരിയുടെ ഭാര്യാ സഹോദരനാണ്. രണ്ടത്താണി മസ്ജിദുറഹ്മാനിയില്‍ വളരെ നേരത്തെ ജുമുഅക്ക് എത്തി ജുമുഅ നമസ്‌കാരം കഴിഞ്ഞ് അല്‍പ സമയത്തിനകം മരണപ്പെടുകയായിരുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അദ്ദേഹവും സഹോദരങ്ങളും കുടുംബങ്ങളും മര്‍ഹൂം സെയ്ദ് മൗലവിയുമായുള്ള ബന്ധം മുഖേന ഇസ്‌ലാഹി പ്രവര്‍ത്തകരായി മാറുകയായിരുന്നു. പ്രസ്ഥാനത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായി നിന്നു. ശരീരം കൊണ്ടും സമ്പത്തു കൊണ്ടും സഹായിച്ചു. ഇസ്‌ലാഹി ദഅ്‌വ സംരംഭങ്ങളില്‍ ആവേശപൂര്‍വം പങ്കെടുക്കുമായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മൊയ്തീന്‍ ഹാജിക്ക് നാഥാ നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കേണമേ.

Back to Top