പാമ്പുംപാറ കദീജ
മുട്ടില്‍: കുട്ടമംഗലത്തെ പരേതനായ കളത്തിങ്ങല്‍ മുഹമ്മദിന്റെ ഭാര്യ പാമ്പുംപാറ കദീജ (75) നിര്യാതയായി. പ്രദേശത്തെ ആദ്യകാല മുജാഹിദ് പ്രവര്‍ത്തകരിലൊരാളായിരുന്നു. കുട്ടമംഗലം മുജാഹിദ് പള്ളിയുടെ തുടക്കം മുതല്‍ ജുമുഅ ജമാഅത്തടക്കമുള്ള ആരാധന കര്‍മ്മങ്ങളില്‍ സജീവമായിരുന്നു. ഖദീജയുടെ ഏഴു മക്കള്‍ പ്രസവാനന്തരം മരണപ്പെട്ടു പോയിട്ടുണ്ട്. ഈ പ്രതിസന്ധികളിലും തളരാതെ ദീനീ മേഖലയിലും ആരാധനാ കര്‍മ്മങ്ങളിലും നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അവര്‍. ഭര്‍ത്താവ് കളത്തിങ്ങല്‍ മുഹമ്മദ് മൂന്ന് മാസം മുമ്പാണ് മരണപ്പെട്ടത്. മക്കള്‍: അബ്ദുസ്സലാം, അബ്ദുന്നാസര്‍. സഹോദരങ്ങള്‍: മറിയം, അബൂബക്കര്‍, പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞിപ്പാത്തു. ഐ എസ് എം വയനാട് ജില്ല സെക്രട്ടറി ഹാസില്‍ മുട്ടില്‍ പൗത്രനാണ്. അല്ലാഹു പരേതക്ക്‌സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
എം അബ്ദുല്ല മുട്ടില്‍