28 Tuesday
November 2023
2023 November 28
1445 Joumada I 15

പട്ടേല്‍ പ്രതിമയ്ക്കു പിന്നിലെ രാഷ്ട്രീയം അബ്ദുസ്സമദ് അണ്ടതോട്

സംഘപരിവാറിനെ നിരോധിക്കാന്‍ പോലും ധൈര്യം കാണിച്ച വ്യക്തിയാണ് സര്‍ദാര്‍ പട്ടേല്‍. ഇന്ത്യയെ ഒന്നിപ്പിച്ചു എന്ന കാരണം പറഞ്ഞു പട്ടേലിനെ അവരുടെ ആളാക്കി. വരുന്ന തലമുറ മനസ്സിലാക്കുക പട്ടേല്‍ ഒന്നാം തരം സംഘി ആയിരുന്നെന്നുമാകും. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ക്കുമേലും അവര്‍ കൈവെച്ചു. അത് വെറുതെ കൈവെച്ചതല്ല. കൃത്യമായ നിലപാട് അതിനു പിന്നിലുണ്ട്. ചരിത്രത്തെ വികലമാക്കി സ്വന്തമാക്കുക എന്നത് അവരുടെ രീതിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തി ല്‍ ഇവരുടെ പങ്ക് തീര്‍ത്തും പൂജ്യമാണ്. അതിനെയാണ് മറ്റുള്ളവരുടെ ചിലവിലവര്‍ നികത്താന്‍ ശ്രമിക്കുന്നതും.
മോദിയില്‍ നിന്നാണ് ഭാരതം ഉണ്ടായതെന്ന് ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. ചരിത്രം ഒരു ജനയതയുടെ നിലനില്‍പിനു നിര്‍ബന്ധമാണ്. ഗുജറാത്തില്‍നിന്നും തന്നെയാണ് ഗാന്ധിജിയുടെയും ജന്മം. 2010ലാണ് പ്രതിമയുടെ നിര്‍മാണം പ്രഖ്യാപിച്ചതെങ്കിലും 2013 വരെ ഒന്നും സംഭവിച്ചില്ല. മോദിയെ കമ്മിറ്റി ചെയര്‍മാനായി ബി ജെ പി ദേശീയ എക്‌സിക്യൂട്ടിവ് തിരഞ്ഞെടുത്തപ്പോഴാണ്  നിര്‍മാണത്തിന് വേഗത കൈവന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുഖ്യഘടകങ്ങളായ ഖിലാഫത്തു സമരവും നിസ്സഹകരണ പ്രസ്ഥാനവും, ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ സമരം എന്നിവയിലൊന്നും സംഘ പരിവാറിന്റെ പൊടി പോലും കാണാന്‍ കഴിയില്ലെന്നിരിക്കെ ആധുനിക ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ തനിക്കു മാത്രമേ കഴിയൂ എന്ന സന്ദേശം നല്‍കാനാണ് പട്ടേലിനെ തന്നെ മോഡി തിരഞ്ഞെടുത്തതെന്നാണ് നിരീക്ഷണം. ചരിത്രത്തിലെ തുടര്‍ വായനകളില്‍ പട്ടേലിന് താഴെ വേണം നെഹ്‌റുവും ഗാന്ധിജിയും എന്ന തീരുമാനവും ചില നിരീക്ഷകര്‍ കാണുന്നു. നെഹ്‌റുവിനെ പലപ്പോഴായി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്
പട്ടേലായിരുന്നു എന്നത് ചരിത്ര സത്യമാണ്.
കേവലമൊരു പ്രതിമ എന്നതിനേക്കാള്‍ മറ്റുപലതും സംഘ പരിവാര്‍ പിന്നില്‍ കാണുന്നു എന്ന് മനസ്സിലാക്കാം. ചരിത്രത്തെ
തള്ളിക്കളയലല്ല പകരം ചരിത്രത്തെ തങ്ങളുടെ മൂശയിലേക്കു ഒഴിക്കാനാണ് അവരാഗ്രഹിക്കുന്നതും. ഉത്തരേന്ത്യന്‍ സ്‌കൂളിലെ ചരിത്ര പാ ഠപുസ്തകങ്ങളില്‍ നിന്ന് ഇപ്പോള്‍ പലരും പുറത്താണ്. സ്വാതന്ത്ര്യം ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ ദേശീയ നേതാ ക്ക ളില്‍ ആരൊക്കെ ബാക്കിയാകും എന്നത് കൗതുകകരമായ കാര്യമാണ്. കേവലം പ്രതിമ എന്നതില്‍ നിന്നും ചരിത്രത്തെ വികൃതമാക്കുന്നതിന്റെ മുന്നോടിയായിട്ടു വേണം പ്രബുദ്ധ ഇന്ത്യ ഇതിനെയെല്ലാം കാണാന്‍.
ഒരു സമുദായ പ്രസ്ഥാനമെന്ന നിലയില്‍ ഏറെ പരിമിതികളുണ്ടെങ്കിലും സാമൂഹിക യാഥാര്‍ഥ്യം വിളിച്ചു പറയുകയായിരുന്നു. വളരെ പുരോഗമനമെന്ന് കൊട്ടിഗ്‌ഘോഷിച്ച ഭൂപരിഷ്‌ക്കരണത്തിലൂടെ പട്ടികജാതിക്കാര്‍ക്ക് ഭൂമി ലഭിച്ചില്ലെന്ന സത്യം സമുദായത്തെയും കേരളത്തെയും അറിയിച്ചു. ഭൂസമരങ്ങളുടെ ചെറിയ രൂപങ്ങള്‍ അന്ന് സംസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഭരണാധികാരികള്‍ പറഞ്ഞത് കാര്‍ഷിക മേഖലയല്ല വ്യാവസായിക മേഖല ശ്രദ്ധിക്കണമെന്നാണ്. കേരളത്തില്‍ ചെങ്ങറ അടക്കമുള്ള നിരവധി സമരങ്ങള്‍ പ്രത്യക്ഷപ്പെട്ട കാലം. സര്‍ക്കാര്‍ നയം ഈ സമരങ്ങള്‍ക്കെല്ലാം എതിരായിരുന്നു. നമ്മുടെ പ്രാഥമിക മേഖലയായ കാര്‍ഷിക മേഖലയെ ഭരണാധികാരികള്‍ വേണ്ടവിധം പരിഗണിച്ചിരുന്നില്ല. വ്യാവസായിക ആവശ്യത്തിന് പലയിടത്തും ഭൂമി ഏറ്റെടുക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടത് പട്ടികജാതിക്കാര്‍ക്കായിരുന്നു.
(ശബരിമലയിലെ യഥാര്‍ഥ നീക്കം അവര്‍ണര്‍ക്കെതിരെ, പുന്നല ശ്രീകുമാര്‍, മാധ്യമം ആഴ്ചപ്പതിപ്പ്, 2018 നവംബര്‍ 5)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x