28 Saturday
June 2025
2025 June 28
1447 Mouharrem 2

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തടയും: ബംഗ്ലാദേശ് സര്‍ക്കാര്‍


ബംഗ്ലാദേശിലെ ചില സ്ഥലങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുമെന്ന് ബംഗ്ലാദേശിലെ പുതിയ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ഒരു ഹോട്ട്‌ലൈന്‍ ആരംഭിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഹിന്ദു സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാജ്യത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇത്തരം ഹീനമായ ആക്രമണങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ വിവിധ സംഘടനകളുമായും ബന്ധപ്പെട്ട മറ്റ് ഗ്രൂപ്പുകളുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്നും പുതിയ മന്ത്രിസഭ പറഞ്ഞു. ബംഗ്ലാദേശിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Back to Top