‘നേര്‍പഥത്തില്‍ കരുത്തോടെ’ സഊദി ദേശീയ കാമ്പയിന് ബുറൈദയില്‍ തുടക്കമായി
സഊദി ഇസ്ലാഹി സെന്റര്‍ ദേശീയ കാമ്പയിന്റെ ബുറൈദ ഏരിയ ഉദ്ഘാടന പരിപാടിയില്‍ അബൂഹുറയ്റ മൂത്തേടം പ്രസംഗിക്കുന്നു.
ബുറൈദ: ‘നേര്‍പഥത്തില്‍ കരുത്തോടെ’ സന്ദേശവുമായി സഊദി ഇസ്ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന് ബുറൈദയില്‍ തുടക്കമായി. ഏരിയതല ഉദ്ഘാടനം അഹമദ് ഷജ്മീര്‍ നദ് വി ഉദ്ഘാടനം ചെയ്തു. അബൂഹുറയ്റ മൂത്തേടം പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ സക്കീര്‍ കൈപ്പുറം, സക്കീര്‍ പാത്തറക്കല്, മനാഫ് ചെറുവട്ടൂര്‍, റഷീദ് വാഴക്കാട്, അഫീഫ് തസ്നീം, അസ്ഗര്‍ ഹംസ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്ലത്തീഫ് കൊട്ടിയം അധ്യക്ഷത വഹിച്ചു. സുല്‍ഫീക്കര്‍ ഒറ്റപ്പാലം, റിഹാല്‍ റിയാസ്, നൗഷാദ് കോഴിക്കോട് പ്രസംഗിച്ചു.
