7 Saturday
March 2026
2026 March 7
1447 Ramadân 18

ദുര്‍മന്ത്രവാദ നിരോധന നിയമം പൊതുസമൂഹം പിന്തുണയ്ക്കണം -ഐ എസ് എം

കോഴിക്കോട്: മനുഷ്യജീവിതത്തിന് ആപത്കരമാകുന്ന കൂടോത്രവും ദുര്‍മന്ത്രവാദവും നിരോധിക്കുന്ന കരട് നിയമം സ്വാഗതാര്‍ഹമാണെന്നും പൊതുസമൂഹം നിയമത്തെ പിന്തുണയ്ക്കണമെന്നും ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മതത്തിന്റെ പേരിലുള്ള പ്രാമാണികമല്ലാത്ത അശാസ്ത്രീയവും മനുഷ്യത്വവിരുദ്ധവുമായ പ്രവണതകളെ തടയാന്‍ നിയമം സഹായകമാവും. മാനവികത ഉദ്‌ഘോഷിക്കുന്ന മതങ്ങളൊന്നും തന്നെ മനുഷ്യത്വരഹിതമായ ആചാരങ്ങളെ അംഗീകരിക്കുന്നില്ല. മതം ഉദ്‌ഘോഷിക്കുന്ന ആചാരങ്ങള്‍ മനുഷ്യത്വവിരുദ്ധവുമല്ല. അതുകൊണ്ട് മതാചാരങ്ങളുടെ മറവില്‍ കൂടോത്രം പോലുള്ളവ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരെ നിയമപരമായി തന്നെ നേരിടണം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സി എ ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. ജൂലൈ 21-ന് കോഴിക്കോട് സി ഐ ജി ഓഡിറ്റോറിയത്തില്‍ മാധ്യമ ശില്പശാല സംഘടിപ്പിക്കാന്‍ പദ്ധതിയൊരുക്കി. ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, ജലീല്‍ മദനി വയനാട്, അഫ്താഷ് ചാലിയം, ജലീല്‍ വൈരങ്കോട്, യൂനുസ് നരിക്കുനി, മുഹ്‌സിന്‍ തൃപ്പനിച്ചി, ജലീല്‍ കീഴരിയൂര്‍, ഡോ. പി ടി നൗഫല്‍, ഐ വി അബ്ദുല്‍ജലീല്‍ പ്രസംഗിച്ചു.
Back to Top