3 Tuesday
December 2024
2024 December 3
1446 Joumada II 1

ദുരന്ത മുഖത്തെ നീറുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് യൂണിറ്റി സംഗമം


മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും മയ്യിത്ത് സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ നേതൃത്വം നല്‍കിയ വയനാട്ടിലെ യൂണിറ്റി വളണ്ടിയര്‍മാരുടെ സംഗമം വളണ്ടിയര്‍മാര്‍ അനുഭവം പങ്കുവെച്ചപ്പോള്‍ സങ്കടക്കടലായി മാറി. നൂറ്റി അമ്പതോളം മയ്യിത്തുകള്‍ ശുദ്ധീകരിക്കാന്‍ നേതൃത്വം നലകിയവര്‍ മുതല്‍ രാപ്പകല്‍ ഭേദമന്യെ ദുരിതബാധിതരെ സമാശ്വസിപ്പിക്കാന്‍ കര്‍മനിരതയായ വനിതാവളണ്ടിയര്‍മാര്‍ വരെയുള്ളവര്‍ അനുഭവം പങ്കുവെച്ചുപ്പോള്‍ സദസ്സൊന്നടങ്കം ഈറനണിഞ്ഞു.
സംഗമത്തില്‍ മുഖ്യാതിഥിയായി എത്തിയ ഡോ. അനില്‍ മുഹമ്മദ് യൂണിറ്റി വളണ്ടിയര്‍മാരുടെ സേവനത്തെ പ്രത്യേകം അഭിനന്ദിച്ചു. ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച് അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറി. പ്രസംഗമധ്യേ അദ്ദേഹം പല പ്രാവശ്യം വാക്കുകള്‍ കിട്ടാതെ പ്രയാസപ്പെട്ടു.
കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ സംഗമം ഉദ്ഘാടനം ചെയ്തു. എന്‍ജി. കെ എം സൈതലവി അധ്യക്ഷത വഹിച്ചു. കെ എല്‍ പി യൂസുഫ്, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, എന്‍ജി. അബ്ദുല്‍ ജബ്ബാര്‍, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, അബുസ്സലാം മുട്ടില്‍, അബ്ദുജലില്‍ മദനി വയനാട്, റഷീദ് റിപ്പണ്‍, സറീന മേപ്പാടി, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഡോ. ഐ പി. അബ്ദുസ്സലാം, ഹാസില്‍ മുട്ടില്‍ പ്രസംഗിച്ചു.

Back to Top