26 Monday
January 2026
2026 January 26
1447 Chabân 7

ദമ്മാം ഇസ്‌ലാഹി സെന്റര്‍ സ്വീകരണം നല്‍കി

ദമ്മാം ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസംഗിക്കുന്നു.
ഇ ടി മുഹമ്മദ് ബഷീറിന്

ദമ്മാം: സഊദിയിലെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എം പി ക്ക് ദമ്മാം ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ സ്വീകരണം നല്‍കി. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനം ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ദമ്മാം ഇസ്‌ലാഹീ സെന്റര്‍ ജാര്‍ഗണ്ഡിലെ ചാന്ദ്ഷഹര്‍ ഗ്രാമത്തില്‍ ആരംഭിച്ച വില്ലേജ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് സെന്റര്‍ പ്രസിഡന്റ് യൂസുഫ് തോട്ടശ്ശേരി അവതരിപ്പിച്ചു. സി എച്ച് മുഹമ്മദ്‌കോയ സമഗ്ര സേവാ പുരസ്‌ക്കാരം നേടിയ യൂത്ത്‌ലീഗ് ദേശീയ ജന.സെക്രട്ടറി സി കെ സുബൈര്‍, സാജിദ് നടുവണ്ണൂര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. മുഹമ്മദ് നജാത്തി പ്രഭാഷണം നടത്തി. കെ എം സി സി ഭാരവാഹികളായ സക്കീര്‍ അഹമ്മദ്, മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, ശരീഫ്, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, മാമു നിസാര്‍, റഹ്മാന്‍ കാരയാട്, ഒ പി ഹബീബ് ബാലുശ്ശേരി, മഹ്മൂദ് പൂക്കാട്, ഫൈസല്‍ കൊടുമ, ശിറാഫ് മൂലാട്, ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി നസറുല്ല, അന്‍സാര്‍ കടലുണ്ടി പ്രസംഗിച്ചു.

Back to Top