ദമ്മാം ഇസ്‌ലാഹി സെന്റര്‍ ജി ബി മീറ്റ്
ദമ്മാം: മദ്‌റസകള്‍ അടച്ചുപൂട്ടണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം മതം പഠിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ദമ്മാം സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘ഇന്‍സ്‌പെയര്‍’ ജി ബി മീറ്റ് അഭിപ്രായപ്പെട്ടു. സുഊദി ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് യൂസുഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. സഹല്‍ ഹാദി, നസീമുസ്സബാഹ്, മുനീര്‍ ഹാദി, അഫ്താബ് മുഹമ്മദ് പ്രസംഗിച്ചു. ഇസ്‌ലാഹി സെന്റര്‍ മദ്‌റസയിലെ മികച്ച വിജയം നേടിയവരെ ആദരിച്ചു. ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി നസ്‌റുല്ല അബ്ദുല്‍കരീം, പി കെ ജമാല്‍, ഷിയാസ് മീമ്പറ്റ, ബിജു ബക്കര്‍, പി എച്ച് സമീര്‍, എം വി നൗഷാദ്, അഷ്‌റഫ് കടലുണ്ടി, ഉബൈദ് റഹ്‌മാന്‍, ഷാജി കരുവാറ്റ, പി അന്‍ഷാദ്, ഷബീര്‍ പ്രസംഗിച്ചു.