1 Friday
May 2026
2026 May 1
1447 Dhoul-Qida 14

തിരുവനന്തപുരം ജില്ല ഐ എസ് എം വെളിച്ചം സംഗമം

തിരുവനന്തപുരം ജില്ല ഐ എസ് എം വെളിച്ചം സംഗമത്തില്‍ നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തുന്നു.

തിരുവനന്തപുരം: ഖുര്‍ആനിനെ മനസ്സറിഞ്ഞ് ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാകുമ്പോള്‍ സമാധാനവും ശാന്തിയും നിലനില്‍ക്കുമെന്നും ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും തിരുവനന്തപുരം ജില്ല ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം സംഗമം അഭിപ്രായപ്പെട്ടു. വെളിച്ചം ഒന്‍പതാംഘട്ട സംഗമവും അവാര്‍ഡ് വിതരണവും മുസ്്‌ലിം അസോസിയേഷന്‍ വൈ.ചെയര്‍മാന്‍ നാസര്‍ കടയറ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ആസ്വാദന സെഷന് നൗഷാദ് കാക്കവയല്‍ നേതൃത്വം നല്‍കി. യാസര്‍ അറഫാത്ത് സുല്ലമി പ്രഭാഷണം നടത്തി. വെളിച്ചം വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കെ എന്‍ എം ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖിയും ബാലവെളിച്ചം ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ. സൈനുദ്ദീനും വിതരണം ചെയ്തു. വെളിച്ചം ജില്ലാ ചെയര്‍മാന്‍ പി കെ കരീം അധ്യക്ഷത വഹിച്ചു. നാസര്‍ സലഫി, ഡോ. ബാവ ഫാറൂഖി, സി എ അനീസ്, ശരീഫ് കുറ്റിച്ചല്‍ പ്രസംഗിച്ചു.

Back to Top