3 Tuesday
March 2026
2026 March 3
1447 Ramadân 14

തളിപ്പറമ്പ് മണ്ഡലം ഐ എസ് എം വെളിച്ചം സംഗമം

തളിപ്പറമ്പ് മണ്ഡലം ഐ എസ് എം വെളിച്ചം സംഗമം കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ: മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠനപദ്ധതി 9-ാം ഘട്ട അവാര്‍ഡ് ദാനവും 10-ാം ഘട്ടം പുസതക വിതരണരണവും കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. നാഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തി. ഖുര്‍ആനിന്റെ അദ്ധ്യാപനങ്ങള്‍ ജീവിതത്തെ നേര്‍വഴിയിലേക്ക് നയിക്കാനാവുന്ന വിധത്തില്‍ ചിട്ടപ്പെടുത്തിയെടുക്കണമെങ്കില്‍ അര്‍ത്ഥമറിഞ്ഞ് പാരായണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കെ വി നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ വൈസ് പ്രസിഡന്റ് പി അശ്രഫ് ഹാജി അവാര്‍ഡ് ദാനവും ആര്‍ സി എഫ് ചെയര്‍മാന്‍ കെ ഉമ്മര്‍ പുസ്തക വിതരണവും നിര്‍വ്വഹിച്ചു. ശംസുദ്ദീന്‍ പാലക്കോട്, കെ പി മുഹമ്മദ് റാഫി, സുബൈര്‍ അബ്ദുസലാം മടക്കര പ്രസംഗിച്ചു.

Back to Top