‘ട്രംപിന്റെ വിവാദഫോണ്‍ സംഭാഷണം: രേഖ ആവശ്യപ്പെട്ട് ഡെമോക്രാറ്റുകള്‍
യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കിയും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍ വൈറ്റ്ഹൗസില്‍.
എന്നാല്‍, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എതിരാളികളുടെ രാഷ്ട്രീയ പ്രചാരണമാണിതെന്നുമാണ് ട്രംപിന്റെ വാദം. വിവാദത്തെ കുറിച്ചന്വേഷിക്കാന്‍ മൂന്നംഗ കോണ്‍ഗ്രസ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഭരണഘടന ലംഘനം നടത്തിയ ട്രംപിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ ഇംപീച്ച്മന്റെ് നടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചിരുന്നു.
പദവിയിലിരിക്കെ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടിയില്‍ ഖേദിക്കുന്നതായും അദ്ദേഹത്തിനെതിരെ നടപടിയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വൈറ്റ്ഹൗസിനെഴുതിയ കത്തില്‍ ഡെമോക്രാറ്റിക് അംഗങ്ങള്‍ വ്യക്തമാക്കി