ടി പി ബീരാന്‍ മാസ്റ്റര്‍
രണ്ടത്താണി: തറമ്മല്‍ പുത്തന്‍പീടിയേക്കല്‍ ബീരാന്‍ മാസ്റ്റര്‍ (92) നിര്യാതനായി. മതനിഷ്ഠയും ലാളിത്യവും മുഖമുദ്രയാക്കി മാതൃക ജീവിതം നയിച്ച അദ്ദേഹം ക്ലാരി പുത്തൂര്‍ എ എം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്നു. കെ എന്‍ എം (മര്‍കസുദ്ദഅവ) ശാഖ സെക്രട്ടറി ടി പി അബ്ദ്ദല്‍ഗഫൂറിന്റെ പിതാവാണ്. ഭാര്യ പാത്തുമ്മു. മക്കള്‍: അബ്ദുല്‍അസീസ്, സൈനബ ഫാത്തിമ, ഖദീജ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.
പി സുഹൈല്‍ സാബിര്‍ രണ്ടത്താണി