15 Wednesday
July 2026
2026 July 15
1448 Mouharrem 29

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ ക്യുസിസി പഠിതാക്കളുടെ സംഗമം

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ ക്യു സി സി സംഗമത്തില്‍ മുസ്തഫ മദനി പുളിക്കല്‍ പ്രഭാഷണം നടത്തുന്നു.
ജിദ്ദ: ജിദ്ദ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠനത്തിന് ആവിഷ്‌കരിച്ച ക്യു സി സി പഠനപദ്ധതിയുടെ വിവിധ സെമെസ്റ്ററുകളിലെ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. പഠന സെഷന്‍ വി പി എസ് ബാബു ഉദ്ഘാടനം ചെയ്തു. ക്യു സി സി ഡയറക്ടര്‍ തജ്‌വീദ് പാറ്റേണ്‍ പ്രോജക്റ്റ് ഡെമോ ക്ലാസ് നടത്തി. ബഷീര്‍ അഞ്ചാലന്‍, ഹബീബുറഹ്മാന്‍, ആദില്‍ അമീന്‍ സിദ്ദീഖ് പ്രസംഗിച്ചു. പഠിതാക്കളുടെ സെഷന്‍ നജീബ് കളപ്പാടന്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് കരിങ്ങനാട് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ മനോജ്, ഷമീര്‍ സ്വലാഹി ക്ലാസ്സെടുത്തു. ക്വിസ് മത്സരത്തിന് പ്രിന്‍സാദ് പാറായി നേതൃത്വം നല്‍കി. തജ്‌വീദ് കോഴ്‌സിന്റെ പഠിതാക്കളും അധ്യാപകരുമായുള്ള ഇന്ററാക്ഷന്‍ നടന്നു. ഷക്കീല്‍ ബാബു, മൊയ്തു വെളിയഞ്ചേരി പ്രസംഗിച്ചു. സമാപന സെഷനില്‍ എബിലിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി മുസ്തഫ മദനി പ്രഭാഷണം നടത്തി. ഇസ്മായില്‍ മങ്കരതൊടി, നജീബ് ഖാന്‍ തിരുവനന്തപുരം, അഡ്വ. സലീം കോനാരി, സലാഹ് കാരാടന്‍, മുജീബ് മൂസ, എഞ്ചി. അബ്ദുല്ലത്തീഫ്, അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, താലിഷ്, ആദം മദനി, പ്രിന്‍സാദ് പാറായി, നൗഷാദ് മാളിയേക്കല്‍ പ്രസംഗിച്ചു.
Back to Top