ജാപ്പനീസ് സംഘടനയായ നിഹോന്‍ ഹിദാന്‍ക്യോയ്ക്ക് സമാധാന നൊബേല്‍
ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ജപ്പാനില്‍ നിന്നുള്ള സന്നദ്ധ സംഘടനക്ക്. ഹിരോഷിമ-നാഗസാക്കി ഇരകളുടെ കൂട്ടായ്മയായ നിഹോന്‍ ഹിദാന്‍ക്യോ എന്ന സംഘടനക്കാണ് പുരസ്‌കാരം. ഹിബാകുഷ എന്ന പേരിലും ഈ സംഘടന അറിയപ്പെടുന്നുണ്ട്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു. ആണവായുധങ്ങളില്ലാത്ത ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് നിഹോന്‍ ഹിദാന്‍ക്യോ പ്രവര്‍ത്തിക്കുന്നത്. 1956ല്‍, ഹിരോഷിമയിലും നാഗാസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സംഘടന രൂപംകൊണ്ടത്. ആണവയുദ്ധങ്ങള്‍ തടയുകയും ആണവായുധങ്ങള്‍ ലോകത്തുനിന്ന് തുടച്ചുനീക്കുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.