30 Saturday
September 2023
2023 September 30
1445 Rabie Al-Awwal 15

ജറൂസലം വിഷയത്തിലെ അറബ് അനൈക്യത്തെ വിമര്‍ശിച്ച് ഹാജിമാര്‍

ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിക്കുന്നതില്‍ നിന്ന് അമേരിക്കയെ തടയാനും യു എസ് എം ബസി മാറ്റിസ്ഥാപിക്കുന്നത് തടയാനും അറബ് നേതൃത്വങ്ങള്‍ പരാജയപ്പെട്ടു എന്ന് പരിശുദ്ധ ഹറമിലെത്തിയ ഹാജിമാര്‍ അഭിപ്രായപ്പെട്ടതാണ് ഒരു വാര്‍ത്ത. മെയ് മാസത്തിലാണ് ട്രമ്പിന്റെ മകള്‍ ഇവാങ്കയും യു എസ് സ്ഥാനപതിയും മരുമകനുമായ ജര്‍ദ് കുഷ്‌നറും അമേരിക്കയുടെ പതിറ്റാണ്ടുകള്‍ നീണ്ട നയത്തെ തിരുത്തി ഇത്തരമൊരു തീരുമാനമെടുത്തത്. മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത സമൂഹങ്ങള്‍ക്കൊക്കെയും ഒരുപോലെ പരിശുദ്ധമായ ജറൂസലമാണ് ഇസ്‌റാഈലിനും ഫലസ്തീനുമിടയിലുണ്ടാകുന്ന ഏതൊരു സമാധാന നീക്കങ്ങള്‍ക്കും വിഘ്‌നമായി വരാറുള്ളത്. ചര്‍ച്ചകളിലൂടെയല്ലാതെ ജറൂസലം പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് യു എന്‍ അടക്കം സൂചിപ്പിച്ചിരുന്ന സാഹചര്യത്തിലായിരുന്നു അമേരിക്കയുടെ നടപടി. ഈ നീക്കത്തിനെതിരെ അറബ് നേതൃത്വം കാര്യമായൊന്നും ചെയ്തില്ല എന്ന വിലയിരുത്തലിനാണ് ഹാജിമാര്‍ മുതിര്‍ന്നിരിക്കുന്നത്. അറബ് നേതാക്കള്‍ ഒരുമിച്ചു നിന്നിരുന്നെങ്കില്‍ അമേരിക്കക്ക് അത്തരത്തിലൊന്ന് ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്ന് സുഡാനില്‍ നിന്നു വന്ന ഹജ്ജ് തീര്‍ഥാടകന്‍ സാദ് അവാദ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജിനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇത്തരത്തില്‍ അറബ് രാഷ്ട്രങ്ങളുടെ നിസ്സംഗതക്കെതിരെ പ്രതികരിച്ചതായി റോയിട്ടേഴ്‌സ് പറയുന്നുണ്ട്,
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x