ചൈനീസ് കമ്പനികള്‍ക്ക് യു എസ് സ്റ്റോക്ക് – എക്‌സ്‌ചേഞ്ചില്‍ വിലക്കില്ല
ചൈനീസ് കമ്പനികളെ യു എസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തടയില്ലെന്ന് അമേരിക്ക. യു എസ് ട്രഷറി അസിസ്റ്റന്റ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് കമ്പനികളെ യു എസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത് തടയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപത്തെയും യു എസ് സ്വാഗതം ചെയ്യുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. യു എസ്, ചൈന വ്യാപാര ചര്‍ച്ച ഒക്‌ടോബര്‍ 10-11 തീയതികളിലായി നടക്കാനിരിക്കെയാണ് അമേരിക്ക നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യു എസ് അധിക തീരുവ ചുമത്തിയത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും നിരവധി തവണ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഉയര്‍ത്തിയിരുന്നു.