7 Saturday
March 2026
2026 March 7
1447 Ramadân 18

ചാവേറുകള്‍ക്ക് ഖുര്‍ആനിന്റെ വക്താക്കളാകാനാകില്ല- വെളിച്ചം സംഗമം

ആലപ്പുഴയില്‍ സംഘടിപ്പിച്ച ഐ എസ് എം വെളിച്ചം 8-ാം സംസ്ഥാന സംഗമം ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം ഉദ്ഘാടനം  ചെയ്യുന്നു.
ആലപ്പുഴ: വിശുദ്ധ ഖുര്‍ആനിന്റെ മാനവിക സന്ദേശം ഉള്‍ക്കൊണ്ട വിശ്വാസിക്ക് ചാവേറോ ഭീകരവാദിയോ ആകാന്‍ കഴിയില്ലെന്ന് ഐ എസ് എം സംസ്ഥാനസമിതി ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വെളിച്ചം 8-ാം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ഖുര്‍ആനിനെ വികലമായി വായിക്കുന്നതാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്നത്. ഖുര്‍ആനിനെ ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പണ്ഡിതന്മാര്‍ മുന്നോട്ടു വരണം. വിശുദ്ധ ഖുര്‍ആന്‍ തുറക്കുന്നത് വിശാല ചിന്താലോകമാണ്. സമകാലിക വിഷയങ്ങളെ ഖുര്‍ആനികമായി നിര്‍ധാരണം ചെയ്താല്‍ ലോകത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയും. അക്ഷര വായനക്ക് അപ്പുറത്ത് ഖുര്‍ആനിന്റെ ചിന്താപരമായ തലങ്ങളെയാണ് കൂടുതല്‍ പരിഗണിക്കേണ്ടതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം സംഗമം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക തത്വശാസ്ത്രത്തിന് ഭീകരതയുടെ മുഖം നല്‍കരുതെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഖുര്‍ആനിനെ മറയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. വെളിച്ചം ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി എടവണ്ണ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാനിഫ് വാഴക്കാട്, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി, ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഇര്‍ഷാദ് സ്വലാഹി കൊല്ലം, പി ടി നൗഫല്‍, വി മുഹമ്മദ് സുല്ലമി സംസാരിച്ചു. 9-ാം ഘട്ട ലോഞ്ചിംഗ് എം എം ബഷീര്‍ മദനി നിര്‍വഹിച്ചു.
‘ഹരിതം’ സെഷനില്‍ യൂനുസ് നരിക്കുനി, ഡോ. മുസ്തഫ സുല്ലമി, പി കെ ശബീബ്, ഷമീര്‍ ഫലാഹി, സുബൈര്‍ അരൂര്‍ സംസാരിച്ചു. ‘ഉറവ’ സെഷനില്‍ നസീര്‍ ചെറുവാടി, ഷഹീര്‍ ഫാറൂഖി, ഷഫീഖ് മമ്പുറം, ശിയാസ് സലഫി സംസാരിച്ചു. നൗഷാദ് കാക്കവയല്‍ മുഖ്യപ്രഭാഷണം നടത്തി. ‘നല്ല മരം’ സെഷനില്‍ ടി പി ഹുസൈന്‍കോയ, അബ്ദുസ്സലാം മുട്ടില്‍, റോഷന്‍ അരീക്കോട്, അഫ്താഷ് ചാലിയം, ഫിറോസ് കൊച്ചി സംസാരിച്ചു. ‘ഹരിത വീട്’ സെഷന്‍ കെ വി ദയാല്‍ ഉദ്ഘാടനം ചെയ്തു. റുഖ്‌സാന വാഴക്കാട് അധ്യക്ഷത വഹിച്ചു. റാഫിദ ഖാലിദ്, സല്‍മ അന്‍വാരിയ്യ, ഡോ. ബേനസീര്‍ കോയ തങ്ങള്‍, സിദ്ദീഖ് തിരുവണ്ണൂര്‍, പാത്തെയ്കുട്ടി ടീച്ചര്‍, സലഫ നസീര്‍ സംസാരിച്ചു. സമാപനസമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അലി തൊടികപ്പുലം അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എ കെ ശറഫുദ്ദീന്‍, ശംസുദ്ദീന്‍ അയനിക്കോട്, കെ എ അയ്യൂബ്, ഇസ്മാഈല്‍ കരിയാട്, സഹീര്‍ വെട്ടം, കുഞ്ഞുമുഹമ്മദ് മദനി, അബ്ദുസ്സത്താര്‍ ഫാറൂഖി, നൗഷാദ് കുറ്റിയാടി, എ  അനീസ് സംസാരിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി സമ്മാന വിതരണം നടത്തി.
ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനവുമായി ആലപ്പുഴയില്‍ നടന്ന വെളിച്ചം സംഗമത്തില്‍ വേദിയിലുള്ളവര്‍ പ്ലക്കാര്‍ഡുകളേന്തി നില്‍ക്കുന്നു.
Back to Top