2 Tuesday
December 2025
2025 December 2
1447 Joumada II 11

ചാമ്പ്യന്‍ഷിപ്പുകളുടെ പെരുമാഴ തീര്‍ത്ത് 2020 ഖത്തര്‍ 65 ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥ്യമുരുളും

ഈ വര്‍ഷത്തെ കായിക ചാമ്പ്യന്‍ഷിപ്പുകളുടെയും ഇവന്റുകളുടെയും വിവരങ്ങ ള്‍ രേഖപ്പെടുത്തിയ കായിക കലണ്ടര്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പുറത്തിറക്കി.
മുന്‍ വര്‍ഷങ്ങളില്‍ നി ന്നും വ്യത്യസ്തമായി ഇത്തവണ 65ഓളം രാജ്യാന്തര മേഖലാ ചാമ്പ്യ ന്‍ഷിപ്പുകള്‍ക്ക് 2022 ലെ ഫിഫാ ലോകകപ്പ് നടക്കുന്ന ഖത്തര്‍ ആതിഥ്യം വഹിക്കാനൊരുങ്ങുന്നത്.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ വമ്പന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഈ വര്‍ഷത്തേക്കുള്ള വിവിധ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് പുറത്തുവിട്ടത്. ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി നടക്കുന്ന രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്റെ 3 ത 3 ബാസ്‌കറ്റ്ബാള്‍ വേള്‍ഡ് ടൂര്‍ 2020, ഒക്ടോബറിലെ ഫിന നീന്തല്‍ ലോകകപ്പ് എന്നിവ ഈ വര്‍ഷത്തെ പ്ര ധാന ചാമ്പ്യന്‍ഷിപ്പുകളാണ്.
37 രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. വൈവിധ്യമാര്‍ന്ന കായി ചാമ്പ്യന്‍ഷിപ്പുകള്‍ക്കാണ് ഇത്തവണ ഖത്തര്‍ ആതി ഥ്യം വഹിക്കാനിരിക്കുന്നതെന്ന് ക്യൂ ഒസി സെക്ര ട്ടറി ജനറല്‍ ജാസിം ബി ന്‍ റാഷിദ് അല്‍ബുഐനൈന്‍ വ്യക്തമാക്കി.
മാര്‍ച്ചില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോകകപ്പും ഏപ്രിലില്‍ ദോഹ ഡയമണ്ട് ലീഗും മേയ് മാസത്തില്‍ ജുഡോ വേള്‍ഡ് മാസ്‌റ്റേഴ്‌സും നടക്കും.
ഒക്ടോബറിലെ ഐടിഎഫ് ലോക ടെന്നീസ് ടൂറും ഇന്റര്‍നാഷണല്‍ ഷോ ജമ്പിങ് ചാമ്പ്യന്‍ഷിപ്പും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പുകളാണ്.
ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ സൂപ്പര്‍കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലും മേയില്‍ അമീര്‍ കപ്പും ഡിസംബറില്‍ നടക്കുന്ന ഫിഫ് ലോകകപ്പും ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നവയാണ്.`

Back to Top