ഗേള്‍സ് ഗാതറിംഗ്
കൂളിമാട്: ഐ ജി എം കൂളിമാട് ശാഖ സംഘടിപ്പിച്ച ഗേള്‍സ് ഗാതറിംഗ് വി അബ്ദുല്‍കരീം ഉദ്ഘാടനം ചെയ്തു. മുഫീദ ഫെമി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേര്‍സിറ്റി എം എസ് സി പ്ലാന്റ് സയന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കെ ഷഹ്‌മക്കുള്ള ഉപഹാരം ടി അഷീം ഇബ്‌റാഹീം കൈമാറി. പി എ ആസാദ്, എം എസ് എം ജില്ലാ സെക്രട്ടറി പി എ ജദീര്‍, ഫസീനാ ബാനു, ഷബാന ഷിറിന്‍ പ്രസംഗിച്ചു.