6 Friday
December 2024
2024 December 6
1446 Joumada II 4

ഗസ്സയിലെ വംശഹത്യ: ഇസ്രായേലിന് സാങ്കേതിക സഹായം നല്‍കുന്നത് ആമസോണ്‍


ഫലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്രായേലിന് സാങ്കേതിക സഹായം ലഭ്യമാക്കുന്നത് ആമസോണ്‍ സെര്‍വറുകള്‍. ഗസ്സയിലെ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷണത്തിനുമുള്ള വിവരങ്ങള്‍ സംഭരിക്കുന്നതിന് ഇസ്രായേല്‍ സൈന്യം ആമസോണ്‍ ക്ലൗഡ് സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് സ്വതന്ത്ര അന്വേഷണസംഘം വെളിപ്പെടുത്തിയത്. സൈനിക ആവശ്യങ്ങള്‍ക്കായി ഗൂഗിളില്‍ നിന്നും മൈക്രോസോഫ്റ്റില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങുന്നതിനു പുറമെയാണിത്. ആമസോണിന്റെ ക്ലൗഡില്‍ സംഭരിച്ചിരിക്കുന്ന വലിയ അളവിലുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ ഫലസ്തീനി സിവിലിയന്‍മാരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്ത ഗസ്സയിലെ വ്യോമാക്രമണവും ബോംബിംഗും കാര്യക്ഷമമാക്കാന്‍ ഉപയോഗിച്ചത്. ആമസോണും ഗൂഗിളും മൈക്രോസോഫ്റ്റും മുമ്പ് അറിയപ്പെട്ടിരുന്നതിനേക്കാള്‍ കൂടുതലായി 23 ലക്ഷം ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ഗസ്സാ വംശഹത്യയില്‍ കൂടുതല്‍ ആഴത്തിലും നേരിട്ടും പങ്കാളികളാണെന്നാണ് ഇത് തെളിയിക്കുന്നത്.

Back to Top