30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

ഗള്‍ഫ് റെയില്‍പദ്ധതിയില്‍ പങ്കാളിയാവാന്‍ ഇസ്‌റായേലും

ഗള്‍ഫ് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള റെയില്‍ പദ്ധതിയില്‍ ഭാഗമാവാന്‍ ഇസ്‌റായേലും. രാഷ്ട്രീയപരമായും ആശയപരമായുമുള്ള എതിര്‍പ്പുകള്‍പ്പുറം ഇതൊരു ബുദ്ധിപരമായ നീക്കമാവുമെന്ന് ഇസ്‌റായേല്‍ ഗതാഗത മന്ത്രി ഇസ്രായീല്‍ കാട്‌സ് പറഞ്ഞു. ഒമാനില്‍ നടന്ന അന്താരാഷ്ട്ര ഗതാഗത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ പാതയൊരുക്കാന്‍ ഇസ്‌റായേലിനും ജോര്‍ദ്ദാനും കഴിയും. മെഡിറ്ററേറിയന്‍ മേഖലയി ല്‍ അധിക വ്യാപാര സൗകര്യത്തിനും ചെലവു കുറഞ്ഞതും വേഗത്തിലുള്ളതുമായ വ്യാപാര പാതയായിരിക്കും ഇതെന്ന് പറഞ്ഞ കാട്‌സ് ഇത് ഫലസ്തീനിനും ജോര്‍ദാനിനും മറ്റു അറബ് രാജ്യങ്ങള്‍ക്കും എന്നതുപോലെ തങ്ങള്‍ക്കും ഗുണകരമാവും. ഭാവിയില്‍ ഇറാഖിനും ഇതിന്റെ പ്രയോജനം കിട്ടും എന്നും സൂചിപ്പിച്ചു.
അതേസമയം ഇസ്‌റായേലിന്റെ ഫലസ്തീന്‍ കുടിയേറ്റം അറബ് രാജ്യങ്ങളുടെ ഔദ്യോഗിക അംഗീകാരത്തിന് തടസ്സമാണ്. അറബ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ 20 വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസം ഇസ്‌റാ യേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗള്‍ഫില്‍ പര്യടനം നടത്തിയിരുന്നു. ഈ വിഷയത്തില്‍ സുഊദിയുടേയും മറ്റ് മിഡിലീസ്റ്റ് രാഷ്ട്രങ്ങളുടേയും നിലപാടു കൂടി ഔദ്യോഗികമായി പുറത്തു വന്നാലേ പദ്ധതിയുടെ ഭാവിയെപ്പറ്റി മനസ്സിലാക്കാന്‍ കഴിയൂ.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x