ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ സംഗമം
ഖത്തറില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ സംഗമം കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ സംഗമം നടത്തി. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. ക്യു എല്‍ എസ് ചെയര്മാന് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഹകീം മദനി ക്ലാസെടുത്തു. മുജീബ് റഹ്മാന് മദനി, അഹ്മദ് അന്‍സാരി, ഇംതിയാസ്, അബ്ദുല്ലത്തീഫ് നല്ലളം, മഹ്റൂഫ് മാട്ടൂല്‍, ബഷീര്‍ അന്‍വാരി പ്രസംഗിച്ചു
