ഖുര്‍ആനിന്റെ ജനകീയ വായനക്ക് അവസരമൊരുക്കണം: സഊദി വെളിച്ചം സംഗമം
സഊദി ഇസ്‌ലാഹീ സെന്റര്‍ വെളിച്ചം സംഗമത്തില്‍ വെളിച്ചം പരീക്ഷയുടെ മൊഡ്യൂള്‍ കോപ്പി ഗോപി ദീപുവിന് നല്‍കി അല്‍കബീര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഉബൈദു റഹ്മാന്‍ പ്രകാശനം ചെയ്യുന്നു.
ദമ്മാം: മുസ്‌ലിംകളെ ലോകം ഭയപ്പെടേണ്ടവരാണെന്ന തെറ്റായ ധാരണ വളര്‍ത്തിയെടുക്കാന്‍ ഇസ്‌ലാമോഫോബിയയുടെ വക്താക്കള്‍ ഖുര്‍ആനിനെ വികലമായി ചിത്രീകരിക്കുകയാണെന്നും ഇതിനെതിരെ ഖുര്‍ആനിന്റെ ജനകീയ വായനക്ക് അവസരമൊരുക്കണമെന്നും കിഴക്കന്‍ പ്രവിശ്യയിലെ സഊദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററുകള്‍ സംയുക്തമായി സംഘടിപ്പിച്ച വെളിച്ചം ഖുര്‍ആന്‍ സംഗമം ആവശ്യപ്പെട്ടു. ജാതി മത വ്യത്യാസമില്ലാതെ ഏവര്‍ക്കും അവരുടെ മാതൃഭായില്‍ ഖുര്‍ആനിനെ അറിയാനും പഠിക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സഊദി ഇസ്്‌ലാഹി സെന്റര്‍ വെളിച്ചം സംഗമത്തില്‍ വെളിച്ചം പരീക്ഷയുടെ മൊഡ്യൂള്‍ കോപ്പി ഗോപി ദീപുവിന് നല്‍കി അല്‍കബീര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഉബൈദു റഹ്മാന്‍ പ്രകാശനം ചെയ്യുന്നു. സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി യൂസുഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. വെളിച്ചം ഖുര്‍ആന്‍ ഓണ്‍ലൈന്‍ ആപ്പിന്റെ ഉദ്ഘാടനം ലുലു ഹൈപ്പര്‍ റീജണല്‍ ഡയറക്റ്റര്‍ അബ്ദുല്‍ബഷീര്‍ നിര്‍വഹിച്ചു. വെളിച്ചം ഓണ്‍ലൈന്‍ കണ്‍വീനര്‍ ഹാരിസ് കടലുണ്ടി ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി. അല്‍കബീര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഉബൈദു റഹ്മാന്‍ വെളിച്ചം ഖുര്‍ആനിന്റെ ആദ്യ കോപ്പി ഗോപി ദീപുവിന് നല്‍കി പ്രകാശനം ചെയ്തു. മുഹമ്മദ് നജാത്തി, കുട്ടി സാഹിബ്, അഷ്‌റഫ് ആളത്ത്, ത്വാഹിര്‍ മൗലവി, അശ്‌റഫ് മരുത, മുനീര്‍ ഹാദി ഖുര്‍ആന്‍ പ്രഭാഷണം നടത്തി. പ്രോഗ്രാം ചെയര്‍മാന്‍ യൂസുഫ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സലീം കടലുണ്ടി, ഫഹീം അബ്ദുല്‍ ബഷീര്‍, ഷാജി കരുവാറ്റ, റഷീദ് കൈപാക്കല്‍, ആസിഫ് അല്‍ഖോബാര്‍, അസ്ഹര്‍ നമില്‍, പി കെ സമീര്‍, ഷാജഹാന്‍ പുല്ലിപ്പറമ്പ്, പി കെ ജമാല്‍, അഷ്‌റഫ് കടലുണ്ടി പ്രസംഗിച്ചു.
