23 Monday
December 2024
2024 December 23
1446 Joumada II 21

ഖത്തര്‍ വിഷയത്തില്‍ യു എ ഇയെ തള്ളി അന്താരാഷ്ട്ര കോടതി

ഖത്തര്‍ വിഷയത്തില്‍ യു എ ഇ നല്‍കിയ വാദമുഖങ്ങളെ അന്താരാഷ്ട്രാ കോടതി തള്ളിക്കളഞ്ഞതാണ് പ്രധാനപ്പെട്ട ഒരു മിഡില്‍ ഈസ്റ്റ് വാര്‍ത്ത. ഖത്തറിന്റെ പല നീക്കങ്ങളും ഗള്‍ഫ് മേഖലയിലെ സുരക്ഷക്ക് ഹാനികരമാണെന്നും അംഗരാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നെന്നും കാണിച്ചായിരുന്നു യു എ ഇ അന്താരാഷ്ട്രാ കോടതിയില്‍ ഖത്തറിനെതിരേ പരാതി നല്‍കിയത്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനഞ്ചംഗ ബെഞ്ചില്‍ പതിനാല് പേരും യു എ ഇക്കെതിരായ നിലപാട് സ്വീകരിച്ചുവെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ വാദമുയര്‍ത്തി യു എ ഇയിലെ വെബ്‌സൈറ്റുകളില്‍ ഖത്തറില്‍ നിന്ന് പ്രവേശനം പാടില്ലെന്ന് യു എ ഇ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഖത്തറില്‍ നിന്ന് പ്രവേശിക്കാന്‍ കഴിയാത്ത വിധം ഈ വെബ് സൈറ്റുകളില്‍ നിയന്ത്രണവും കൊണ്ട് വന്നു. ഈ നിലപാട് ഖത്തര്‍ ചോദ്യം ചെയ്തു. ഇതാണ് അന്താരാഷ്ട്രാ കോടതിയിലേക്ക് നീങ്ങിയത്
Back to Top