7 Saturday
March 2026
2026 March 7
1447 Ramadân 18

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ അക്കാദമിക് സെമിനാര്‍ ഏപ്രില്‍ 26 ന്

ദോഹ: ‘കേരള നവോത്ഥാന ചരിത്രം: വര്‍ത്തമാനം പുതുകാലം’ പ്രമേയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാര്‍ ഏപ്രില്‍ 26-ന് മര്‍ഖിയയിലുള്ള ഈദ് ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. സെമിനാറിന്റെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. കെ.എന്‍ സുലൈമാന്‍ മദനി, അബൂബക്കര്‍ ഫാറൂഖി, ഇ ഇബ്‌റാഹീം, അബ്ദുറഹ്മാന്‍ മദനി മാത്തോട്ടം, ബഷീര്‍ അന്‍വാരി, (രക്ഷാധികാരി), അബ്ദുല്‍ഹഖീം മദനി, സിറാജ് ഇരിട്ടി, നാസിറുദ്ദീന്‍ ചെമ്മാട് (ചെയര്‍മാന്‍) അബ്ദുല്ലത്തീഫ് നല്ലളം, മുജീബ് കുനിയില്‍, ഇംതിയാസ്, റഷീദ് അലി (ഡയറക്ടര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. ഏരിയ കോര്‍ഡിനേറ്റര്‍മാരെയും വനിതാവിംഗ് ഭാരവാഹികളെയും വിവിധ വകുപ്പ് ചെയര്‍മാന്‍ കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ കെ എന്‍ സുലൈമാന്‍ മദനി, ഷമീര്‍ വലിയവീട്ടില്‍ പ്രസംഗിച്ചു.
Back to Top