30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ക്യു എല്‍ എസ്, വെളിച്ചം സംഗമം

ഖത്തറില്‍ നടന്ന ക്യു എല്‍ എസ്, വെളിച്ചം പഠിതാക്കളുടെ സംഗമത്തില്‍ സിറാജ് ഇരിട്ടി പ്രസംഗിക്കുന്നു.
ദോഹ: ‘ഖുര്‍ആന്‍ വഴി നടത്തുന്നു’ പ്രമേയത്തില്‍ ഡിസംബറില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി ക്യു എല്‍ എസ്, വെളിച്ചം പഠിതാക്കളുടെ സംഗമം നടന്നു. വെളിച്ചം പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ‘ഖുര്‍ആന്‍ പരിവര്‍ത്തനത്തിന്’ വിഷയത്തില്‍ മിസ്അബ് ഇസ്‌ലാഹി മുഖ്യ പ്രഭാഷണം നടത്തി.
കേരളത്തില്‍ വ്യവസ്ഥാപിത ഖുര്‍ആന്‍ പഠനത്തിന്റെ ശില്‍പിയായ കെ കെ മുഹമ്മദ് സുല്ലമി, ഖുര്‍ആന്‍ മലയാള പരിഭാഷ എഴുതിയ മുഹമ്മദ് അമാനി മൗലവി, എ അലവി മൗലവി എന്നിവരെ അനുസ്മരിച്ച് സിറാജ് ഇരിട്ടി പ്രഭാഷണം നടത്തി. ടീന്‍സ് ചാനല്‍ ചര്‍ച്ചയില്‍ അബ്ദുല്‍ഹഖീം മദനി നിഹാല്‍ നസീറുമായി സംവദിച്ചു. ഫിദ, ഫര്‍സീന റിപ്പോര്‍ട്ടിംഗ് നടത്തി. വെളിച്ചം പഠനം ലളിതമായി അവതരിപ്പിച്ച് മോക്ഡ്രില്‍ നടന്നു. എന്‍ കെ എം അക്ബര്‍ കാസിം, നാസര്‍ മുഗളിന, അഷ്ഹദ് ഫൈസി, ആരിഫ ടീച്ചര്‍, സൈഫുന്നിസ ടീച്ചര്‍, സുഹറ ടീച്ചര്‍, ഷര്‍മിന്‍ ഷാഹുല്‍ പങ്കെടുത്തു.
Back to Top