3 Tuesday
March 2026
2026 March 3
1447 Ramadân 14

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ 40-ാം വാര്‍ഷിക പരിപാടികള്‍ പ്രഖ്യാപിച്ചു

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ 40-ാം വാര്‍ഷിക ലോഗോ പ്രകാശനം നിര്‍വഹിച്ച് എം അഹമ്മദ്കുട്ടി മദനി പ്രസംഗിക്കുന്നു

ദോഹ: ‘കര്‍മനൈരന്തര്യത്തിന്റെ നാല് പതിറ്റാണ്ട്’ പ്രമേയത്തില്‍ ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ നടത്തുന്ന വാര്‍ഷിക പരിപാടികള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ ക്ഷേമം, ധാര്‍മ്മിക ബോധനം വിദ്യാഭ്യാസം, കുടുംബക്ഷേമം, ആരോഗ്യ ബോധവത്കരണം തുടങ്ങിയ മേഖലകളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. വിദ്യാഭ്യാസ പ്രദര്‍ശനം, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, പ്രവാസി ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ക്യാമ്പ്, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജനുവരിയില്‍ കമ്മ്യൂണിറ്റി ലീഡേഴ്‌സ്മീറ്റ് ചേരും. നാട്ടിലെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി. 1981-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.
ഇസ്‌ലാഹി സെന്റര്‍ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹ്മദ് കുട്ടി മദനി നിര്‍വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ഭാരവാഹികളായ എം ടി നാസറുദ്ദീന്‍, സിറാജ് ഇരിട്ടി, അബ്ദുന്നസീര്‍ പാനൂര്‍, അബ്ദുല്ലത്തീഫ് നല്ലളം, മുജീബ് മദനി, പി സെഡ് അബ്ദുല്‍വഹാബ്, മുജീബ് കുനിയില്‍, റിയാസ് വാണിമേല്‍, അസ്‌ലം മാഹി പ്രസംഗിച്ചു.

Back to Top