15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സിമ്പോസിയം സംഘടിപ്പിച്ചു

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സിമ്പോസിയം ഐ സി ബി എഫ് പ്രസിഡന്റ്  പി എന്‍ ബാബുരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ‘കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനം: പ്രവാസികളുടെ പങ്ക്’ വിഷയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സിമ്പോസിയം സംഘടിപ്പിച്ചു. ഐ സി ബി എഫ് പ്രസിഡന്റ്  പി എന്‍ ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ നസീര്‍ പാനൂര്‍ വിഷയമവതരിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍ മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കോയ കൊണ്ടോട്ടി, അലി കുഞ്ഞി, ഷാജി തെന്‍മാടം, നജീബ് സുദീര്‍, അമീര്‍ ഷാജി, ശംസീര്‍, അബ്ദുല്‍ഹക്കീം മദനി, സുഹൈല്‍ അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ്, ഫൈസല്‍ സലഫി, സൈനബ അന്‍വാരിയ, മുനീര്‍ അഹമ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രോഡീകരിച്ചു. ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം, നൗഷാദ് പയ്യോളി പ്രസംഗിച്ചു.
Back to Top