27 Tuesday
January 2026
2026 January 27
1447 Chabân 8

ക്യു എല്‍ എസ് വാര്‍ഷികപ്പരീക്ഷ പൂര്‍ത്തിയായി


കോഴിക്കോട്: വ്യവസ്ഥാപിതമായ ഖുര്‍ആന്‍ പഠന സംവിധാനം ഒരുക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ വാര്‍ഷിക പരീക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു. ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ പഠന സംവിധാനമാണ് ക്യൂ എല്‍ എസ്. പത്ത് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ ആശയം, ഗ്രാമര്‍, തജ്‌വീദ് പ്രകാരം മുഴുവന്‍ പഠിച്ച് തീര്‍ക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വാര്‍ഷികപ്പരീക്ഷയില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലുള്ളവര്‍ പങ്കെടുത്തു. ഒരോ വര്‍ഷത്തെയും സിലബസ് പ്രകാരമുള്ള പരീക്ഷ ഓപ്പണ്‍ ബുക്ക് മാതൃകയിലാണ് ഇത്തവണ നടന്നത്. കേരളത്തിലെ വിവിധ ജില്ലകളിലായി നൂറില്‍പരം കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു. പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കിയ ക്യു എല്‍ എസ് കണ്‍വീനര്‍മാരെയും ഇന്‍സ്ട്രക്ടര്‍മാരെയും ജില്ലാ സമിതികളെയും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടിലും ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്തും അഭിനന്ദിച്ചു. ക്യു എല്‍ എസ് സംസ്ഥാന കണ്‍വീനര്‍ മുഹ്‌സിന്‍ തൃപ്പനച്ചി, ജിസാര്‍ ഇട്ടോളി, അയ്യൂബ് എടവനക്കാട്, ജാസിര്‍ നന്മണ്ട, ഇല്‍യാസ് മോങ്ങം, സഹദ് ഇരിക്കൂര്‍, സജ്ജാദ് ഫാറൂഖി, ഹബീബ് നീരോല്‍പാലം തുടങ്ങിയവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.

Back to Top