ക്യു എല്‍ എസ് പഠിതാക്കളുടെ സംഗമം
പൂതപ്പാറ ക്യൂ എല്‍ എസ് പഠിതാക്കളുടെ കുടുംബ സംഗമം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അബ്ദുറഹീം ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍: മതസംഘടനകള്‍ മതത്തിന്റെ മാനവികത ഉയര്‍ത്തിപ്പിടിക്കാതെ മതാനുഷ്ഠാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മതത്തെ വികലമാക്കുമെന്നു കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അബ്ദുറഹീം അഭിപ്രായപ്പെട്ടു. പൂതപ്പാറ ക്യൂ എല്‍ എസ് പഠിതാക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ പി അബ്ദുറഹ്മാന് സുല്ലമി, നൗഷാദ് കാക്കവയല്‍ ക്ലാസ്സെടുത്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ക്യു എല്‍ എസ് സംസ്ഥാന പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം കൈമാറി. ടി മുഹമ്മദ് നജീബ്, അബ്ദുല്‍ജബ്ബാര്‍ മൗലവി പ്രസംഗിച്ചു.
