30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

കോഴിക്കോട് സൗത്ത് ജില്ലയില്‍ ‘റിവേഴ്‌സ് വാക്ക്’

കോഴിക്കോട് സൗത്ത് ജില്ലാ ഐ എസ് എം സംഘടിപ്പിച്ച ‘റിവേഴ്‌സ് വാക്ക്’ റാലി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് സൗത്ത് ജില്ലാ ഐ എസ് എം ‘റിവേഴ്‌സ് വാക്ക്’ റാലി സംഘടിപ്പിച്ചു. സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് റാലി അഭിപ്രായപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം എടുത്തുമാറ്റുന്നതും അനാവശ്യമായി 144ാം വകുപ്പ് ഉപയോഗിക്കുന്നതും അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ഇതില്‍ നിന്നും പിന്‍മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന ഭാരവാഹി യഹ്‌യ മലോറം എന്നിവര്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രഭാഷണം നടത്തി. അബ്ദുല്‍മജീദ് സുല്ലമി, ഉസ്മാന്‍ സിറ്റി, റഫീഖ് നല്ലളം, ഹിബ ഫാത്തിമ പ്രസംഗിച്ചു.

Back to Top